പെർത്ത്: വെസ്റ്റേൺ ഓസ്‌ട്രേലിയൻ തലസ്ഥാനമായ പെർത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ സോറെന്റോ ബീച്ചിൽ നീന്താനിറങ്ങിയ ആൾ സ്രാവിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച രാവിലെ പത്തരയോടെയാണ് നീന്തൽക്കാരൻ കടലിൽ അപകടത്തിൽപ്പെട്ടതായി അടിയന്തര വിഭാഗങ്ങൾക്ക് വിവരം ലഭിച്ചത്. വിവരം അറിഞ്ഞയുടൻ മൂന്ന് ആംബുലൻസ് യൂണിറ്റുകളും വാട്ടർ പോലീസും എയർ വിംഗും സംഭവസ്ഥലത്തേക്ക് കുതിച്ചെത്തി വൻ തെരച്ചിൽ നടത്തിയെങ്കിലും ഇയാളുടെ ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിന് തൊട്ടുമുമ്പ് തീരക്കടലിൽ രണ്ടര മീറ്ററോളം നീളമുള്ള സ്രാവിനെ കണ്ടതായി ദൃക്‌സാക്ഷികൾ റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന് കടലിൽ നീന്തുകയായിരുന്ന ഇയാളെ സ്രാവ് ആക്രമിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ആക്രമണത്തെത്തുടർന്ന് കടലിൽ ചോരപ്പാടുകൾ കണ്ടതായും ദൃക്‌സാക്ഷികൾ വെളിപ്പെടുത്തി.പെർത്തിലെ സോറെന്റോ ബീച്ചിൽ സ്രാവിന്റെ ആക്രമണം: നീന്താനിറങ്ങിയ ആൾ കൊല്ലപ്പെട്ടു; വൻ രക്ഷാപ്രവർത്തനവുമായി അധികൃതർ
പെർത്ത്: വെസ്റ്റേൺ ഓസ്‌ട്രേലിയൻ തലസ്ഥാനമായ പെർത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ സോറെന്റോ ബീച്ചിൽ നീന്താനിറങ്ങിയ ആൾ സ്രാവിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച രാവിലെ പത്തരയോടെയാണ് നീന്തൽക്കാരൻ കടലിൽ അപകടത്തിൽപ്പെട്ടതായി അടിയന്തര വിഭാഗങ്ങൾക്ക് വിവരം ലഭിച്ചത്. വിവരം അറിഞ്ഞയുടൻ മൂന്ന് ആംബുലൻസ് യൂണിറ്റുകളും വാട്ടർ പോലീസും എയർ വിംഗും സംഭവസ്ഥലത്തേക്ക് കുതിച്ചെത്തി വൻ തെരച്ചിൽ നടത്തിയെങ്കിലും ഇയാളുടെ ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിന് തൊട്ടുമുമ്പ് തീരക്കടലിൽ രണ്ടര മീറ്ററോളം നീളമുള്ള സ്രാവിനെ കണ്ടതായി ദൃക്‌സാക്ഷികൾ റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന് കടലിൽ നീന്തുകയായിരുന്ന ഇയാളെ സ്രാവ് ആക്രമിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ആക്രമണത്തെത്തുടർന്ന് കടലിൽ ചോരപ്പാടുകൾ കണ്ടതായും ദൃക്‌സാക്ഷികൾ വെളിപ്പെടുത്തി.
സംഭവത്തിന്റെ പശ്ചാത്തലത്തിൽ ദുരന്തം നടന്ന സോറെന്റോ ബീച്ച് ഉൾപ്പെടെയുള്ള സമീപത്തെ തീരപ്രദേശങ്ങളെല്ലാം മുൻകരുതൽ നടപടിയെന്ന നിലയിൽ അധികൃതർ അടച്ചുപൂട്ടി. സ്ഥിതിഗതികൾ വിലയിരുത്താനും കൃത്യമായ വിവരങ്ങൾ ശേഖരിക്കാനും ഡിപ്പാർട്ട്മെന്റ് ഓഫ് പ്രൈമറി ഇൻഡസ്ട്രീസ് ആൻഡ് റീജിയണൽ ഡെവലപ്‌മെന്റും പോലീസും വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വെസ്റ്റേൺ ഓസ്‌ട്രേലിയൻ തീരങ്ങളിൽ സ്രാവുകളുടെ സാന്നിധ്യം വീണ്ടും കനത്ത ഭീഷണിയാകുന്ന സാഹചര്യത്തിൽ, ജനങ്ങൾ കടലിലിറങ്ങുന്നതിന് ജാഗ്രത പാലിക്കണമെന്ന് അധികൃതർ കർശന നിർദ്ദേശം നൽകി.