നെല്ലിപ്പെട്ടിക്കുടിയിലും തീർഥമലക്കുടിയിലും ഇനി സഞ്ചരിക്കുന്ന റേഷൻകട; ഉദ്ഘാടനം 20 ന്‌

മറയൂർ: ദേവികുളം താലൂക്കിലെ നെല്ലിപ്പെട്ടിക്കുടി (മറയൂർ), തീർഥമലക്കുടി (കാന്തല്ലൂർ) എന്നീ ഉന്നതികളിലേക്ക് നേരിട്ട് ഭക്ഷ്യധാന്യങ്ങൾ എത്തിക്കുന്ന സഞ്ചരിക്കുന്ന റേഷൻകട പദ്ധതിക്ക് തുടക്കമാകുന്നു. സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായി നടപ്പിലാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ഞായറാഴ്ച (സെപ്റ്റംബർ 20) ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ, ലീഗൽ മെട്രോളജി വകുപ്പ് മന്ത്രി അനൂപ് ജേക്കബ് നിർവഹിക്കും.

ഉച്ചകഴിഞ്ഞ് രണ്ടിന് മറയൂർ ഗവൺമെന്റ് എൽ.പി സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന ചടങ്ങിൽ എ. രാജ എം.എൽ.എ അധ്യക്ഷത വഹിക്കും. അഡ്വ. ഡീൻ കുര്യാക്കോസ് എം.പി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്തംഗം ആർ. ഈശ്വരൻ, ദേവികുളം സബ് കളക്ടർ വി.എം. ആര്യ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ജോമോൻ തോമസ്, എസ്. ശിവരാജ്, വൈസ് പ്രസിഡന്റുമാരായ ദീപ അരുൾ ജ്യോതി, സത്യ രാജ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഉഷ ഹെന്റി, കെ.പി. രാജൻ, പി.ജെ. ഭാഗ്യരാജ്, ജില്ലാ സപ്ലൈ ഓഫീസർ ബീന ഭദ്രൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *