ട്രെയിനിന്റെ വാതിൽപ്പടിയിലിരുന്ന് യാത്ര ചെയ്യുന്നതിനിടെ ട്രാക്കിലേക്ക് വീണ് 18-കാരന് ദാരുണാന്ത്യം

കൊച്ചി: ട്രെയിനിന്റെ വാതിൽപ്പടിയിലിരുന്ന് യാത്ര ചെയ്യുന്നതിനിടെ ട്രാക്കിലേക്ക് വീണ് 18-കാരൻ മരിച്ചു. കൊല്ലം പുല്ലാമല സ്വദേശി രാഹുൽ ആണ് മരിച്ചത്. കൊച്ചി പൊന്നുരുന്നിക്ക് സമീപം റെയിൽവേ ട്രാക്കിനരികിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.

കണ്ണൂരിൽ നിന്ന് കൊല്ലത്തേക്ക് പോകുകയായിരുന്ന മലബാർ എക്സ്പ്രസിലെ യാത്രക്കാരനായിരുന്നു രാഹുൽ. അതിവേഗത്തിൽ സഞ്ചരിക്കുകയായിരുന്ന ട്രെയിനിന്റെ പടിയിലിരുന്ന് യാത്ര ചെയ്യവേ അബദ്ധത്തിൽ കാൽവഴുതി താഴേക്ക് വീണാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *