ഭിന്നശേഷിക്കാരുടെ വാഹനങ്ങൾക്ക് റോഡ് നികുതി ഇളവ്; വിലപരിധി 15 ലക്ഷം രൂപയായി ഉയർത്തി സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്തെ ഭിന്നശേഷിക്കാർക്ക് സ്വന്തം ആവശ്യത്തിനായി ഉപയോഗിക്കുന്ന വാഹനങ്ങൾക്ക് ഏർപ്പെടുത്തിയിട്ടുള്ള മോട്ടോർ വാഹന നികുതി (റോഡ് നികുതി) ഇളവിന്റെ പരിധി സർക്കാർ വർധിപ്പിച്ചു. ഇനി മുതൽ 15 ലക്ഷം രൂപ വരെ വാങ്ങൽ വിലയുള്ള (പർച്ചേയ്സ് വാല്യൂ) വാഹനങ്ങൾക്ക് റോഡ് നികുതി നൽകേണ്ടതില്ല.

നിലവിൽ ഏഴ് ലക്ഷം രൂപ വരെയുള്ള വാഹനങ്ങൾക്കായിരുന്നു നികുതിയിളവ് അനുവദിച്ചിരുന്നത്. ഈ പരിധിയാണ് 18.09.2026-ലെ സർക്കാർ ഉത്തരവ് (G.O.(P) No: 24/2026/TRANS) പ്രകാരം 15 ലക്ഷം രൂപയായി ഉയർത്തിയത്.

ഭിന്നശേഷിക്കാർക്ക് കൂടുതൽ മികച്ചതും സുരക്ഷിതവുമായ വാഹനങ്ങൾ ലഭ്യമാക്കുന്നതിനും അവരുടെ സാമ്പത്തിക ബാധ്യത കുറയ്ക്കുന്നതിനും ലക്ഷ്യമിട്ടാണ് മോട്ടോർ വാഹന വകുപ്പിന്റെ ഈ പുതിയ നടപടി.

Leave a Reply

Your email address will not be published. Required fields are marked *