തിരുവനന്തപുരം ആർ.സി.സിയിൽ പി.എച്ച്.ഡി പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു; അവസാന തീയതി ഒക്ടോബർ 15

തിരുവനന്തപുരം: തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിലെ (ആർ.സി.സി.) ഡിവിഷൻ ഓഫ് കാൻസർ റിസർച്ചിൽ പി.എച്ച്.ഡി. പ്രോഗ്രാമിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവാണ് നിലവിലുള്ളത്. താല്പര്യമുള്ളവർക്ക് 2026 ഒക്ടോബർ 15 വരെ അപേക്ഷകൾ സമർപ്പിക്കാം.

ലൈഫ് സയൻസ്, ബയോടെക്നോളജി, ബയോകെമിസ്ട്രി, മൈക്രോബയോളജി എന്നിവയിൽ ഏതെങ്കിലും വിഷയത്തിൽ കുറഞ്ഞത് 60 ശതമാനം മാർക്കോടെയുള്ള മാസ്റ്റർ ബിരുദമാണ് അടിസ്ഥാന യോഗ്യത. യു.ജി.സി, സി.എസ്.ഐ.ആർ, ഐ.സി.എം.ആർ, കെ.എസ്.സി.എസ്.ടി.ഇ, ആയുഷ്, ഡി.ബി.ടി തുടങ്ങിയ സ്ഥാപനങ്ങളുടെ ജെ.ആർ.എഫ് (JRF) യോഗ്യതയുള്ളവർക്കും നെറ്റ് (NET), കേരള സർവകലാശാല പി.എച്ച്.ഡി പ്രവേശന പരീക്ഷ അല്ലെങ്കിൽ സാധുവായ ഗേറ്റ് (GATE) സ്കോർ ഉള്ളവർക്കും അപേക്ഷിക്കാൻ അർഹതയുണ്ട്.

കേരള സർവകലാശാല, കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ് (KUHS), മണിപ്പാൽ അക്കാദമി ഓഫ് ഹയർ എജ്യുക്കേഷൻ (MAHE) എന്നിവയുടെ അംഗീകാരമുള്ള ഈ കോഴ്സിന്റെ കാലാവധി മൂന്നര വർഷം മുതൽ പരമാവധി അഞ്ച് വർഷം വരെയാണ്. എഴുത്തുപരീക്ഷയുടെയോ അഭിമുഖത്തിന്റെയോ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ് നടക്കുക.

250 രൂപയാണ് അപേക്ഷാ ഫീസ്. പൂരിപ്പിച്ച അപേക്ഷയും അനുബന്ധ രേഖകളും ഒക്ടോബർ 15-നകം ‘ദി അഡീഷണൽ ഡയറക്ടർ (അക്കാദമിക്), അക്കാദമിക് സെൽ, റീജിയണൽ കാൻസർ സെന്റർ, മെഡിക്കൽ കോളേജ് പി.ഒ, തിരുവനന്തപുരം – 695011’ എന്ന വിലാസത്തിൽ അയക്കണം. വിശദവിവരങ്ങൾ ആർ.സി.സി.യുടെ ഔദ്യോഗിക വിജ്ഞാപനത്തിൽ ലഭ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *