ശാന്തൻപാറയിൽ വീണ്ടും കാട്ടാനയാക്രമണം: ആദിവാസി യുവാവിന് ദാരുണാന്ത്യം

ഇടുക്കി: ശാന്തൻപാറയിൽ വീണ്ടും കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി യുവാവ് കൊല്ലപ്പെട്ടു. ശാന്തൻപാറ പന്നിയാർ പന്തടികളം സ്വദേശിയായ വിജയൻ (47) ആണ് മരിച്ചത്.

രാവിലെ പണിസ്ഥലത്തെ ഷെഡിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് വിജയൻ കാട്ടാനയുടെ മുന്നിൽപ്പെട്ടത്. പ്രദേശത്ത് ഭീതി വിതയ്ക്കുന്ന ‘ചക്കക്കൊമ്പൻ’ എന്ന കാട്ടാനയാണ് ആക്രമണം നടത്തിയത്. വിജയന്റെ പിന്നാലെ ഓടിയെത്തിയ ആന ഇയാളെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വിജയൻ സംഭവസ്ഥലത്തുതന്നെ മരിച്ചു.

മൂന്ന് ദിവസം മുൻപാണ് ഈ മേഖലയിൽ മധ്യപ്രദേശിൽ നിന്നുള്ള ഒരു തൊഴിലാളി കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. പ്രദേശത്ത് കാട്ടാനശല്യം അതീവ രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു. എന്നാൽ ആർ.ആർ.ടി (റാപ്പിഡ് റെസ്പോൺസ് ടീം) അടക്കമുള്ള പ്രതിരോധ സംവിധാനങ്ങൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *