കോംഗോയിൽ ബോട്ട് മുങ്ങി; 12 മരണം, നിരവധി പേരെ കാണാതായി

ബുകാവു: കിഴക്കൻ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ (ഡിആർ കോംഗോ) വ്യാപാരികളുമായി പോയ ബോട്ട് മുങ്ങി 12 പേർ മരിച്ചു. നിരവധി പേരെ കാണാതായതായി അധികൃതർ അറിയിച്ചു.

ദക്ഷിണ കിവു പ്രവിശ്യയിലെ കിവു തടാകത്തിൽ ശനിയാഴ്ച രാത്രിയാണ് അപകടമുണ്ടായത്. 50ലേറെ പേരാണ് ബോട്ടിലുണ്ടായിരുന്നതെന്നാണ് പ്രാഥമിക വിവരം. അപകടത്തിൽപ്പെട്ടവരിൽ 15 പേരെ രക്ഷപ്പെടുത്തിയതായി സമീപത്തെ കിഷെക്കെ ഗ്രാമത്തിലെ അധികൃതർ അറിയിച്ചു.

അപകടത്തിന്റെ കാരണം വ്യക്തമായിട്ടില്ല. കാണാതായവർക്കായുള്ള തിരച്ചിൽ തുടരുകയാണ്. കിഴക്കൻ കോംഗോയിൽ ബോട്ട് അപകടങ്ങൾ പതിവാണെന്നും റിപ്പോർട്ടുകളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *