കുമളി വന്യജീവി വാരാഘോഷം; കലാ-സാഹിത്യ മത്സരങ്ങൾ ഒക്ടോബർ രണ്ടു മുതൽ

കുമളി: കുമളി വന്യജീവി വാരാഘോഷം-2026 ന്റെ ഭാഗമായി സംഘടിപ്പിക്കുന്ന വിവിധ കലാ-സാഹിത്യ മത്സരങ്ങൾ ഒക്ടോബർ രണ്ട് മുതൽ നാല് വരെ വിവിധ വേദികളിലായി നടക്കും. ഒക്ടോബർ രണ്ടിന് ബുധനാഴ്ച രാവിലെ ഒൻപതരയ്ക്ക് വനശ്രീ വേദിയിൽ പെൻസിൽ ഡ്രോയിംഗ്, പതിനൊന്നരയ്ക്ക് വാട്ടർ കളറിംഗ്, ഉച്ചയ്ക്ക് രണ്ടിന് മലയാളം ഉപന്യാസരചന, വൈകിട്ട് മൂന്നരയ്ക്ക് ഇംഗ്ലീഷ് ഉപന്യാസരചന എന്നിവ നടക്കും. അന്നേദിവസം ബാംബു ഗ്രോവ് ഹാളിൽ രാവിലെ ഒൻപതിന് മലയാളം, ഇംഗ്ലീഷ് പ്രസംഗമത്സരങ്ങളും ഉച്ചയ്ക്ക് രണ്ടിന് സ്കൂൾ കുട്ടികൾക്കായി ‘വനം-പരിസ്ഥിതി’ ക്വിസ് മത്സരവും അരങ്ങേറും.

ഒക്ടോബർ മൂന്നിന് വ്യാഴാഴ്ച വനശ്രീ സ്റ്റേഡിയത്തിൽ രാവിലെ ഒൻപതിന് ഭരതനാട്യം, പന്ത്രണ്ടിന് മോഹിനിയാട്ടം, ഉച്ചയ്ക്ക് രണ്ടിന് നാടോടിനൃത്തം (സിംഗിൾ), വൈകിട്ട് നാലിന് തിരുവാതിരകളി (ഗ്രൂപ്പ്) എന്നിവ നടക്കും. ഒക്ടോബർ നാല് വെള്ളിയാഴ്ച വനശ്രീ സ്റ്റേഡിയത്തിൽ രാവിലെ ഒൻപത് മുതൽ ലളിതഗാനം, കവിതാപാരായണം, മാപ്പിളപ്പാട്ട്, നാടൻപാട്ട് മത്സരങ്ങൾ നടക്കും. മത്സരങ്ങളിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ ആനവച്ചാലിലെ വനശ്രീ പ്രകൃതി പഠന കേന്ദ്രം സ്വാഗതസംഘം ഓഫീസിൽ നേരിട്ടെത്തി പേര് രജിസ്റ്റർ ചെയ്യണമെന്ന് ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 8921199425, 9656983582 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *