ഹൂതി ആക്രമണം: സൗദിയിൽ ഇന്ത്യക്കാരൻ ഉൾപ്പെടെ നാലുപേർ കൊല്ലപ്പെട്ടു

റിയാദ്: സൗദി അറേബ്യയിൽ ഹൂതി വിമതർ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ ഇന്ത്യക്കാരൻ ഉൾപ്പെടെ നാലുപേർ കൊല്ലപ്പെട്ടു. ദമാമിലെ കിംഗ് ഫഹദ് രാജ്യാന്തര വിമാനത്താവളത്തിലുണ്ടായ ആക്രമണത്തിൽ ഉത്തർപ്രദേശിലെ ഗോരഖ്പുർ സ്വദേശി കമലേഷ് പാണ്ഡെ (37) ആണ് മരിച്ചത്. വിമാനത്താവളത്തിൽ ഗ്രൗണ്ട് സപ്പോർട്ട് ജീവനക്കാരനായിരുന്നു അദ്ദേഹം. ആക്രമണത്തിൽ ഒരു സൗദി പൗരനും കൊല്ലപ്പെട്ടു. രണ്ട് ഇന്ത്യക്കാരുൾപ്പെടെ എട്ടുപേർക്ക് പരിക്കേറ്റു.

സൗദി എണ്ണക്കമ്പനിയായ അരാംകോയുടെ ഷൈബ എണ്ണപ്പാടത്തും ആക്രമണമുണ്ടായി. ഇവിടെ ഫിലിപ്പീൻസ്, നേപ്പാൾ സ്വദേശികൾ കൊല്ലപ്പെട്ടതായും ഇന്ത്യക്കാരനും പാക്കിസ്ഥാൻ സ്വദേശിക്കും പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.

ഈ മാസം ആദ്യം റിയാദിലെ കിംഗ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തിനു നേരെയുണ്ടായ ആക്രമണത്തിലും ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടിരുന്നു. സൗദിയിലെ തന്ത്രപ്രധാനമായ വിമാനത്താവളങ്ങളും എണ്ണമേഖലകളും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ മേഖലയിൽ സുരക്ഷാ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *