മോദിക്കെതിരെ വിമർശനവുമായി മെഹബൂബ മുഫ്തി

മ ന്യൂഡൽഹി: ഇന്ത്യയിലെ മുസ്‌ലിം ആരാധനാലയങ്ങൾക്കെതിരായ നടപടികളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം പാലിക്കുകയാണെന്ന് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും പിഡിപി അധ്യക്ഷയുമായ മെഹബൂബ മുഫ്തി. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്കു സമീപമുള്ള നൂറിലേറെ വർഷം പഴക്കമുള്ള പൈതൃക മസ്ജിദിന് ഒഴിപ്പിക്കൽ നോട്ടീസ് നൽകിയെന്ന റിപ്പോർട്ടുകൾക്കു പിന്നാലെയാണ് വിമർശനം.

വിദേശരാജ്യങ്ങൾ സന്ദർശിക്കുമ്പോൾ മസ്ജിദുകളിലെത്തുകയും ഇസ്‌ലാമിക പൈതൃകത്തെയും മതവികാരങ്ങളെയും പ്രശംസിക്കുകയും ചെയ്യുന്ന പ്രധാനമന്ത്രി, ഇന്ത്യയിലെ മുസ്‌ലിം സമൂഹത്തിന്റെ മതവികാരങ്ങൾ അവഗണിക്കുന്നുവെന്ന് മെഹബൂബ എക്സിൽ കുറിച്ചു. ഈ നിലപാടിലെ വൈരുധ്യവും അവർ ചൂണ്ടിക്കാട്ടി.

ഡൽഹിയിലെ റേസ് കോഴ്‌സ് റോഡിലുള്ള ചരിത്രപ്രാധാന്യമുള്ള മസ്ജിദിനാണ് ഒഴിപ്പിക്കൽ നോട്ടീസ് നൽകിയിരിക്കുന്നത്. സർക്കാർ ഭൂമിയിലുള്ള അനധികൃത കൈയേറ്റമാണെന്ന് ചൂണ്ടിക്കാട്ടി ലാൻഡ് ആൻഡ് ഡെവലപ്‌മെന്റ് ഓഫീസാണ് ഒഴിഞ്ഞുപോകാൻ നിർദേശം നൽകിയത്. നോട്ടീസ് ലഭിച്ചതിനെ തുടർന്ന് മസ്ജിദ് അധികൃതരോട് നിശ്ചിത സമയത്തിനകം സ്ഥലം ഒഴിയാൻ ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്.

Leave a Reply

Your email address will not be published. Required fields are marked *