ഓപ്പറേഷൻ തൂഫാൻ; ലഹരിക്കെതിരെ മൂവാറ്റുപുഴയിൽ വാക്കത്തോൺ സംഘടിപ്പിച്ചു

മൂവാറ്റുപുഴ: സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ ക്യാമ്പയിനായ ‘ഓപ്പറേഷൻ തൂഫാന്’ പിന്തുണ പ്രഖ്യാപിച്ച് മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ബഹുജന വാക്കത്തോൺ സംഘടിപ്പിച്ചു. ലഹരിക്കെതിരെ ജനകീയ പ്രതിരോധം തീർക്കുക, യുവതലമുറയെ ലഹരി വിപത്തിൽ നിന്ന് സംരക്ഷിക്കുക എന്നിവയായിരുന്നു പരിപാടിയുടെ ലക്ഷ്യം.

പായിപ്ര ഗ്രാമപഞ്ചായത്തിലെ പേഴക്കാപ്പിള്ളി കവലയിൽ നിന്നാരംഭിച്ച വാക്കത്തോൺ രമേഷ് പിഷാരടി എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്തു. മൂവാറ്റുപുഴ നെഹ്റു പാർക്കിൽ സമാപിച്ച വാക്കത്തോണിൽ എക്സൈസ് വകുപ്പ്, കേരള പോലീസ്, സ്റ്റുഡന്റ് പോലീസ് കേഡറ്റ് (SPC), എൻ.എസ്.എസ്, പേഴക്കാപ്പിള്ളി ഹൈസ്കൂൾ എന്നിവയുടെ സജീവ പങ്കാളിത്തമുണ്ടായിരുന്നു.

തുടർന്ന് നെഹ്റു പാർക്കിൽ ചേർന്ന സമാപന പൊതുസമ്മേളനം ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്തു. മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നെജി ഷാനവാസ് അധ്യക്ഷത വഹിച്ചു. മൂവാറ്റുപുഴ എം.എൽ.എ മാത്യു കുഴൽനാടൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പെരുമ്പിള്ളിക്കുന്നേൽ എന്നിവർ സംസാരിച്ചു.

ജില്ലാ പഞ്ചായത്ത് അംഗങ്ങളായ മാത്യൂസ് വർക്കി, ഷെൽമി ജോൺസ്, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാരായ ജീമോൻ പോൾ, ടോമി തന്നിട്ടമാക്കേൽ, സാബു പൊതുർ, സീനത്ത് അസീസ്, രജിത സുധാകരൻ, സിനി മനോജ്‌, ഷാന്റി അബ്രഹാം, ജോജി ജോസ്, ടി.എൻ. സുനിൽ, സ്ഥിരം സമിതി അധ്യക്ഷരായ സുലേഖ മക്കാർ, ലിസി ജോളി, ജെയ്‌സ് ജോൺ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സാബു ജോൺ, സുഭാഷ് കടയ്ക്കോട്, പി.കെ. മനോജ്‌, ബിന്ദു ജോർജ്, ജോഫി ആന്റണി, ഫൈസൽ വടക്കനേത്ത്, സഹീറ മജീദ്, ജോൺ കളമ്പുക്കാട്ടിൽ, മേഴ്സി ജോർജ് എന്നിവർ സമാപന സമ്മേളനത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *