സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വിതരണം തിങ്കളാഴ്ച മുതൽ; 1081 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം: ഈ മാസത്തെ സാമൂഹിക സുരക്ഷാ പെൻഷനും ക്ഷേമനിധി ബോർഡ് പെൻഷനും തിങ്കളാഴ്ച മുതൽ വിതരണം ചെയ്യും. ഇതിനായി സംസ്ഥാന സർക്കാർ ആകെ 1081 കോടി രൂപ അനുവദിച്ചു.

സാമൂഹിക സുരക്ഷാ ക്ഷേമ പെൻഷൻ വിതരണത്തിനായി 961.64 കോടി രൂപയും വിവിധ ക്ഷേമനിധി ബോർഡുകൾ വഴിയുള്ള പെൻഷൻ വിതരണത്തിനായി 119.47 കോടി രൂപയുമാണ് ധനവകുപ്പ് അനുവദിച്ചത്. ബാങ്ക് അക്കൗണ്ട് വഴി പെൻഷൻ ലഭിക്കുന്നവർക്ക് അക്കൗണ്ടുകളിലേക്കും മറ്റുള്ളവർക്ക് സഹകരണ സംഘങ്ങൾ വഴി നേരിട്ട് വീടുകളിലും തുക എത്തിക്കും.

Leave a Reply

Your email address will not be published. Required fields are marked *