കനത്ത മഴ മുന്നറിയിപ്പ്; നെല്ലിയാമ്പതി, അട്ടപ്പാടി മേഖലകളിലേക്ക് വിനോദസഞ്ചാരികൾക്ക് നിയന്ത്രണം

പാലക്കാട്: ജില്ലയിൽ കനത്ത മഴ മുന്നറിയിപ്പ് നിലനിൽക്കുന്ന സാഹചര്യത്തിൽ പ്രമുഖ മലയോര വിനോദസഞ്ചാര കേന്ദ്രങ്ങളായ നെല്ലിയാമ്പതി, അട്ടപ്പാടി എന്നിവിടങ്ങളിലേക്ക് വിനോദസഞ്ചാരികൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ ജില്ലാ ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശം നൽകി. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയിൽ ഒക്ടോബർ 25-ന് ഓറഞ്ച് അലർട്ടും ഒക്ടോബർ 26-ന് റെഡ് അലർട്ടും പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ, സഞ്ചാരികളുടെ സുരക്ഷ മുൻനിർത്തിയാണ് യാത്രകൾ നിയന്ത്രിക്കാൻ തീരുമാനിച്ചത്.

നെല്ലിയാമ്പതി ചുരം വഴിയുള്ള യാത്രകൾക്കും അട്ടപ്പാടിയിലേക്കുള്ള യാത്രകൾക്കും സാഹചര്യം വിലയിരുത്തി നിയന്ത്രണം ഏർപ്പെടുത്താൻ നെന്മാറ, മണ്ണാർക്കാട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർമാരെ (ഡി.എഫ്.ഒ) ചുമതലപ്പെടുത്തിയിട്ടുണ്ട്. മഴയുടെ തീവ്രത വർദ്ധിക്കുന്ന ഘട്ടങ്ങളിൽ ചെക്ക്പോസ്റ്റുകളിൽ വാഹനങ്ങൾ തടയുന്നതിനും യാത്രക്കാരെ നിയന്ത്രിക്കുന്നതിനുമുള്ള അടിയന്തര നടപടികൾ അതാത് ഡി.എഫ്.ഒമാർ സ്വീകരിക്കണമെന്നും ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ഉത്തരവിൽ വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *