തിരുവനന്തപുരം: പി.എസ്.സി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ ക്രൈംബ്രാഞ്ച് ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. പരീക്ഷാ നടത്തിപ്പിന്റെ ചുമതലയുണ്ടായിരുന്ന മുൻ ഡെപ്യൂട്ടി സെക്രട്ടറി പി. സതീഷാണ് അറസ്റ്റിലായത്. കേസിൽ സതീഷ് ഉൾപ്പെടെ രണ്ട് ഉദ്യോഗസ്ഥരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തി ക്രൈംബ്രാഞ്ച് നേരത്തെ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. അടുത്തിടെയാണ് പി. സതീഷ് പി.എസ്.സിയിൽ നിന്ന് സർവീസിൽ നിന്നും വിരമിച്ചത്. ക്രമക്കേടുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് ക്രൈംബ്രാഞ്ച് സംഘം വ്യക്തമാക്കി.
പി.എസ്.സി പരീക്ഷാ ക്രമക്കേട്; മുൻ ഡെപ്യൂട്ടി സെക്രട്ടറി പി. സതീഷിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു

