പെർത്ത്: വെസ്റ്റേൺ ഓസ്ട്രേലിയയിലെ പെർത്ത് സതേൺ റിവറിൽ താമസിച്ചിരുന്ന കണ്ണൂർ പയ്യാവൂർ പടിയാനിക്കൽ അനി ജേക്കബ് (49) നിര്യാതനായി. കഴിഞ്ഞ കുറച്ചുകാലമായി അർബുദ രോഗബാധയെ തുടർന്ന് ചികിത്സയിലായിരുന്നു.
കണ്ണൂർ ,പയ്യാവൂർ സ്വദേശിയായ അനി ജേക്കബ് ഏറെക്കാലമായി കുടുംബസമേതം പെർത്തിൽ സ്ഥിരതാമസമാക്കി വരികയായിരുന്നു.
ഭാര്യ: ഷീബ. മൂന്ന് മക്കളുണ്ട്. സംസ്കാര ചടങ്ങുകൾ പിന്നീട് പെർത്തിൽ വെച്ച് നടക്കും

