ഭീകരസംഘടനയായി പ്രഖ്യാപിച്ച നടപടിയെ ചോദ്യം ചെയ്ത് ഹമാസ്; ഓസ്‌ട്രേലിയൻ ഫെഡറൽ കോടതിയെ സമീപിച്ച് നിയമപോരാട്ടം

കാൻബറ: തങ്ങളെ ഭീകരസംഘടനകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയ ഓസ്‌ട്രേലിയൻ സർക്കാരിന്റെ നടപടിക്കെതിരെ ഫലസ്തീൻ സായുധ സംഘടനയായ ഹമാസ് നിയമപോരാട്ടത്തിലേക്ക്. സംഘടനയെ പൂർണ്ണമായി ഭീകരപ്പട്ടികയിൽ ഉൾപ്പെടുത്തിയ ഫെഡറൽ സർക്കാരിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് ഹമാസ് ഓസ്‌ട്രേലിയൻ ഫെഡറൽ കോടതിയിൽ ഹർജി നൽകി.

ഹമാസിന്റെ സൈനിക വിഭാഗമായ അൽ-ഖസ്സാം ബ്രിഗേഡിനെ നേരത്തെ തന്നെ ഓസ്‌ട്രേലിയ ഭീകര സംഘടനയായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ തുടർന്ന് സംഘടനയുടെ രാഷ്ട്രീയ വിഭാഗം ഉൾപ്പെടെ മുഴുവൻ ഘടകങ്ങളെയും ഒറ്റക്കെട്ടായി ഭീകരപ്പട്ടികയിൽ ഉൾപ്പെടുത്താൻ ഓസ്‌ട്രേലിയൻ ഭരണകൂടം തീരുമാനിക്കുകയായിരുന്നു. ഈ സമ്പൂർണ്ണ വിലക്കിനെതിരെയാണ് ഹമാസ് ഇപ്പോൾ കോടതിയെ സമീപിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *