ഓസ്‌ട്രേലിയൻ മണ്ണിൽ പൂത്തുലഞ്ഞ് തെലങ്കാനയുടെ പെരുമ; ടൗൺസ്‌വില്ലിൽ വർണ്ണാഭമായ ബതുകമ്മ ആഘോഷം

ടൗൺസ്‌വിൽ: തെലങ്കാനയുടെ തനത് സംസ്കാരവും പൂക്കളുടെ വസന്തവും ഓസ്‌ട്രേലിയൻ നഗരമായ ടൗൺസ്‌വില്ലിലും നിറഞ്ഞു. തെലങ്കാനയിലെ പ്രശസ്തമായ ‘ബതുകമ്മ’ പുഷ്പോത്സവം തെലുങ്ക് അസോസിയേഷൻ ഓഫ് നോർത്ത് ക്വീൻസ്‌ലൻഡിന്റെ (TANQ) നേതൃത്വത്തിലാണ് ടൗൺസ്‌വില്ലിൽ വിപുലമായി സംഘടിപ്പിച്ചത്.

കണ്ണഞ്ചിപ്പിക്കുന്ന പരമ്പരാഗത പൂക്കളമൊരുക്കലുകൾ, തനത് ബതുകമ്മ പാട്ടുകൾ, നാടോടി നൃത്തങ്ങൾ, പരമ്പരാഗത തെലങ്കാന വിഭവങ്ങൾ എന്നിവയാൽ സമ്പന്നമായിരുന്നു ആഘോഷങ്ങൾ. മുതിർന്നവരും കുട്ടികളും ഉൾപ്പെടെ നൂറുകണക്കിന് തെലുങ്ക് കുടുംബങ്ങളും ഓസ്‌ട്രേലിയൻ പൊതുസമൂഹത്തിലെ വിവിധ വിഭാഗങ്ങളും ഒത്തുചേർന്നതോടെ പരിപാടി ഒരു വലിയ സാംസ്കാരിക വിരുന്നായി മാറി.

പ്രവാസലോകത്ത് വേരുകൾ മറക്കാതെ സ്വന്തം സംസ്കാരവും പാരമ്പര്യവും കാത്തുസൂക്ഷിക്കുന്നതിനൊപ്പം പുതുതലമുറയ്ക്ക് തങ്ങളുടെ പൈതൃകം പരിചയപ്പെടുത്താനും മറ്റ് സമൂഹങ്ങളിലേക്ക് ഇന്ത്യൻ സംസ്കാരത്തിന്റെ വൈവിധ്യം പകർന്നുനൽകാനും ഈ കൂട്ടായ്മയ്ക്ക് സാധിച്ചതായി സംഘാടകർ വ്യക്തമാക്കി. നോർത്ത് ക്വീൻസ്‌ലൻഡിലെ തെലുങ്ക് സമൂഹത്തെ ഒന്നിപ്പിക്കാനും സൗഹൃദം ഊട്ടിയുറപ്പിക്കാനും ലക്ഷ്യമിട്ടാണ് TANQ പരിപാടി സംഘടിപ്പിച്ചത്

Leave a Reply

Your email address will not be published. Required fields are marked *