തിരുവനന്തപുരം: സംസ്ഥാനത്ത് മുൻ വർഷങ്ങളിൽ നിപ രോഗബാധിതർക്ക് കാലാവധി കഴിഞ്ഞ മരുന്ന് നൽകിയിരുന്നെന്ന പരാതി വിദഗ്ധരെ ചുമതലപ്പെടുത്തി നിഷ്പക്ഷമായി അന്വേഷിക്കുമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ വ്യക്തമാക്കി. രോഗികൾക്ക് കാലാവധി കഴിഞ്ഞ മരുന്ന് നൽകിയെന്ന സംശയം ഉന്നയിച്ച് ആരോഗ്യവകുപ്പിലെ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥർ സമർപ്പിച്ച റിപ്പോർട്ടാണ് നിയമസഭയുടെ മേശപ്പുറത്ത് വെച്ചതെന്നും മന്ത്രി അറിയിച്ചു. ഈ വിഷയത്തിൽ സർക്കാരിന് യാതൊരുവിധ മുൻവിധികളുമില്ലെന്നും സുതാര്യമായ രീതിയിൽ സമഗ്ര അന്വേഷണം നടത്തി വസ്തുതകൾ പുറത്തുകൊണ്ടുവരുമെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു.
നിപ രോഗികൾക്ക് കാലാവധി കഴിഞ്ഞ മരുന്ന് നൽകിയ സംഭവം: നിഷ്പക്ഷമായി അന്വേഷിക്കുമെന്ന് ആരോഗ്യമന്ത്രി

