അയ്യപ്പൻകാവ് യുവസാരഥി ക്ലബ്ബിന്റെ നേതൃത്വത്തിൽ കൗൺസിലർ അജിത് കുമാറിനും പവർലിഫ്റ്റിങ് താരം സി.വി. ഗിരിക്കും സ്വീകരണം നൽകി

കൊച്ചി: കൊച്ചി കോർപ്പറേഷൻ പത്തൊൻപതാം ഡിവിഷനിൽ ദീപക് ജോയിയുടെ ഒഴിവിൽ മത്സരിച്ച് വിജയിച്ച കൗൺസിലർ അജിത് കുമാറിനും ദേശീയ പവർലിഫ്റ്റിങ് മത്സരങ്ങളിൽ നിരവധി സ്വർണ്ണ മെഡലുകൾ കരസ്ഥമാക്കിയ സി.വി. ഗിരിക്കും അയ്യപ്പൻകാവ് യുവസാരഥി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. 1978-ൽ അയ്യപ്പൻകാവ് മുല്ലശ്ശേരി-കൈപ്പിള്ളി പറമ്പിലെ ഒരു കൂട്ടം ചെറുപ്പക്കാരുടെ കൂട്ടായ്മയിൽ രൂപംകൊണ്ട ക്ലബ്ബിന്റെ ആദ്യകാല പ്രവർത്തകർ കൂടിയാണ് ഇരുവരും.

മുല്ലശ്ശേരി ദിലീപിന്റെ വസതിയിലെ മുറ്റത്ത് സംഘടിപ്പിച്ച അനുമോദന ചടങ്ങ് മുൻ കൗൺസിലർ മിനി ദിലീപ് ഉദ്ഘാടനം ചെയ്തു. പി.വി. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ച യോഗത്തിൽ പി.കെ. പ്രകാശ് സ്വാഗതം ആശംസിച്ചു. ചടങ്ങിൽ മിനി പ്രകാശ്, എം.വി. ദിലീപ്, കെ.വി. ആനന്ദ് എന്നിവർ സംസാരിച്ചു. മനോജ് കുമാർ ചടങ്ങിൽ പങ്കെടുത്ത എല്ലാവർക്കും കൃതജ്ഞത രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *