കുയിലിമല: ഇടുക്കി ജില്ലാ പോലീസിന് പുതിയതായി അനുവദിച്ച വാഹനങ്ങൾ ജില്ലാ പോലീസ് മേധാവി ഡോ. എ. നസീം ഐ.പി.എസ് ഫ്ലാഗ് ഓഫ് ചെയ്തു. കുയിലിമലയിലുള്ള ഇടുക്കി ജില്ലാ പോലീസ് ആസ്ഥാന ക്യാമ്പിൽ വെച്ച് നടന്ന ചടങ്ങിലായിരുന്നു വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ചത്.
ഹോണ്ട കമ്പനിയുടെ 3 വാഹനങ്ങൾ, മാരുതി കമ്പനിയുടെ 6 വാഹനങ്ങൾ, ഐഷർ (Eicher) കമ്പനിയുടെ ഒരു മിനി ബസ്സ് എന്നിവയാണ് സേനയുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി പുതുതായി എത്തിച്ചിരിക്കുന്നത്.
ചടങ്ങിൽ ഇടുക്കി നർക്കോട്ടിക് സെൽ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് വി. കൃഷ്ണൻകുട്ടി, ഇടുക്കി ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് കെ. ആർ. മോഹൻദാസ്, ക്രൈം ഡിറ്റാച്ച്മെന്റ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ഇ. കെ. സോൾജിമോൻ, ജില്ലാ പോലീസ് ആസ്ഥാന ക്യാമ്പിലെ പോലീസ് ഇൻസ്പെക്ടർ പി. ഡി. അനൂപ് മോൻ, മോട്ടോർ ട്രാൻസ്പോർട്ട് ഓഫീസർ കെ. ബി. സിബിമോൻ എന്നിവരും മറ്റ് മുതിർന്ന പോലീസ് ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.

