ദീപാവലിക്ക് ഫെഡറൽ അവധി നൽകണമെന്നാവശ്യപ്പെട്ട് യുഎസ് ജനപ്രതിനിധി സഭയിൽ വീണ്ടും ബിൽ അവതരിപ്പിച്ചു

വാഷിംഗ്ടൺ: യുണൈറ്റഡ് സ്റ്റേറ്റ്സിൽ ദീപാവലി ഔദ്യോഗിക ഫെഡറൽ അവധിയായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി ജനപ്രതിനിധി സഭയിൽ വീണ്ടും ബിൽ അവതരിപ്പിച്ചു. കോൺഗ്രസ് അംഗം ഗ്രേസ് മെങ്ങിന്റെ നേതൃത്വത്തിലാണ് ‘ദിവാളി ഡേ ആക്ട്’ (Diwali Day Act) സഭയിൽ പുനരവതരിപ്പിച്ചത്.

അഞ്ച് ഇന്ത്യൻ വംശജർ ഉൾപ്പെടെ 19 ജനപ്രതിനിധികളുടെ ശക്തമായ പിന്തുണ ഈ ബില്ലിനുണ്ട്. യുഎസ് കോൺഗ്രസ് ബിൽ പാസാക്കുകയാണെങ്കിൽ, അമേരിക്കയിൽ ഫെഡറൽ തലത്തിൽ ഔദ്യോഗികമായി അംഗീകരിക്കപ്പെടുന്ന പന്ത്രണ്ടാമത്തെ പൊതു അവധിയായി ദീപാവലി മാറും.

അമേരിക്കയിലെ ഇന്ത്യൻ-ഏഷ്യൻ സമൂഹത്തിന്റെ ദീർഘകാലമായുള്ള ആവശ്യങ്ങളിലൊന്നാണ് ദീപാവലിക്ക് ഫെഡറൽ അവധി അനുവദിക്കുക എന്നത്. ബിൽ സഭയിൽ പാസാകുന്നത് രാജ്യത്തെ വലിയൊരു വിഭാഗം ജനങ്ങളുടെ സാംസ്കാരിക പൈതൃകത്തിനുള്ള വലിയൊരു അംഗീകാരമായി മാറുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *