ആവേശം വിതറാൻ മെൽബണിൽ അന്താരാഷ്ട്ര വടംവലി മത്സരം ‘പോർക്കളം 2026’ നവംബർ 14-ന്

റിപ്പോര്‍ട്ട് : ഗിരീഷ് അവണൂര്‍

മെൽബൺ: മെൽബണിലെ മലയാളി സമൂഹത്തിന് ആവേശവും ഉത്സവപ്രതീതിയും പകരാൻ മെൽബൺ മലയാളി ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന അന്താരാഷ്ട്ര വടംവലി മത്സരം ‘പോർക്കളം 2026’ നവംബർ 14 ശനിയാഴ്ച അരങ്ങേറും. മെൽബൺ കരീബിയൻ പാർക്കിലെ ഇവന്റ് സെൻട്രലിൽ (1280 Ferntree Gully Rd, Scoresby VIC 3178) രാവിലെ 9:00 മുതൽ രാത്രി 7:00 വരെയാണ് കാണികൾക്ക് സൗജന്യ പ്രവേശനമുള്ള ഈ ബൃഹദ് കായികമേള സംഘടിപ്പിച്ചിരിക്കുന്നത്.

നാടിന്റെ ആവേശവും വടംവലിയുടെ വീറും വാശിയും ഒത്തുചേരുന്ന മത്സരത്തിൽ വിജയിക്കുന്നവർക്കായി വൻ സമ്മാനത്തുകയാണ് കാത്തിരിക്കുന്നത്. ഒന്നാം സമ്മാനം നേടുന്ന ടീമിന് $10,001 (വി-കെയർ ഡെന്റൽ സ്പോൺസർ ചെയ്യുന്നത്), രണ്ടാം സമ്മാനം നേടുന്നവർക്ക് $5,001 (ഫിനിക്സ് മൈഗ്രേഷൻ സ്പോൺസർ ചെയ്യുന്നത്) എന്നിങ്ങനെയാണ് സമ്മാനങ്ങൾ. മൂന്നാം സ്ഥാനക്കാർക്ക് $3,001 ഉം (എആർകെ കെയർ പാർട്ണേഴ്‌സ്), നാലാം സ്ഥാനക്കാർക്ക് $2,001 ഉം (പിഎസ്ആർ സിഗ്നേച്ചർ കാബിനറ്റ്സ്) സമ്മാനമായി ലഭിക്കും.

വടംവലി മത്സരങ്ങൾക്ക് പുറമെ, മെൽബണിലെ കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കും ഒരുമിച്ചുകൂടാനും ആനന്ദിക്കാനുമുള്ള വിപുലമായ സൗകര്യങ്ങളാണ് ‘പോർക്കളം 2026’ൽ ഒരുക്കിയിരിക്കുന്നത്. കുട്ടികൾക്കായി ഫേസ് പെയിന്റിങ്, മെഹന്ദി, ജമ്പിങ് കാസിലുകൾ എന്നിവയും മുതിർന്നവർക്കായി ഇന്ത്യൻ പരമ്പരാഗത വസ്ത്രങ്ങളുടെയും (Ethnic Wears) ആഭരണങ്ങളുടെയും പ്രത്യേക സ്റ്റാളുകളും സജ്ജീകരിക്കും. ‘ഡേ തട്ടുകട’ ഉൾപ്പെടെയുള്ള തനത് നാടൻ ഭക്ഷണശാലകളും സ്നാക്സ് കോർണറുകളും മേളയ്ക്ക് മാറ്റുകൂട്ടും.

കൂടാതെ, ഓഫ്-റോഡ് പ്രേമികൾക്കായി ‘കേരള 4WD വിക്ടോറിയ’യുടെ കരുത്തുറ്റ വാഹനങ്ങളുടെ പ്രദർശനവും ഇതിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

പരിപാടിയുടെ വിജയത്തിനായി വിജേഷ് വിജയൻ (0411 221 382), ഡോ. ഷാജി വർഗീസ് (0401 865 790) എന്നിവരുടെ നേതൃത്വത്തിലുള്ള വിപുലമായ സംഘമാണ് പ്രവർത്തിക്കുന്നത്. മെൽബണിലെ എല്ലാ മലയാളി കുടുംബങ്ങളെയും ഈ ആവേശോത്സവത്തിലേക്ക് ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *