ന്യൂഡൽഹി: തദ്ദേശീയമായി നിർമ്മിച്ച ആയുധങ്ങൾ ഉപയോഗിച്ച് യുദ്ധം ചെയ്യാനുള്ള ഇന്ത്യൻ സായുധ സേനയുടെ കരുത്താണ് ‘ഓപ്പറേഷൻ സിന്ദൂർ’ തെളിയിച്ചതെന്ന് സംയുക്ത സൈനിക മേധാവി (സി.ഡി.എസ്) ജനറൽ എൻ.എസ്. രാജ സുബ്രമണി. ദേശീയ സുരക്ഷാ ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ കഴിഞ്ഞ വർഷം ആരംഭിച്ച ‘ഓപ്പറേഷൻ സിന്ദൂർ’, മൂന്ന് സേനാവിഭാഗങ്ങളും തമ്മിലുള്ള സംയുക്ത ആസൂത്രണത്തിന്റെയും ഏകോപനത്തിന്റെയും ശക്തമായ ഉദാഹരണമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.
പ്രതിരോധ മേഖലയിലെ സ്വയംപര്യാപ്തത വെറുമൊരു വ്യാവസായിക ലക്ഷ്യം മാത്രമല്ലെന്നും, മറിച്ച് സൈനിക പ്രവർത്തനങ്ങൾക്ക് അത്യന്താപേക്ഷിതമായ ഒന്നാണെന്നും വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ അശുതോഷ് ദീക്ഷിത് ഉച്ചകോടിയിൽ വ്യക്തമാക്കി. 2025-26 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ പ്രതിരോധ ഉൽപ്പാദനം സർവ്വകാല റെക്കോർഡായ 1.78 ലക്ഷം കോടി രൂപയിലെത്തിയതായും, മുൻ വർഷത്തേക്കാൾ 15.5 ശതമാനം വർദ്ധനവാണ് ഇതിലൂടെ രേഖപ്പെടുത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

