റ്റി.എം.സി മൊബൈൽ ടെക്നോളജി ടെക്മീറ്റ് ലോഗോ പ്രകാശനം ചെയ്തു

തിരുവനന്തപുരം: വെള്ളയമ്പലം റ്റി.എം.സി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൊബൈൽ ടെക്നോളജി മൊബൈൽ ടെക്‌നിഷ്യന്മാർക്കായി സംഘടിപ്പിക്കുന്ന ടെക്മീറ്റിന്റെ ലോഗോ പ്രകാശനം പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ നിർവഹിച്ചു. നന്ദാവനം മുസ്ലിം അസോസിയേഷൻ ഹാളിൽ ഈ മാസം 22 ഞായറാഴ്ചയാണ് ടെക്മീറ്റ് നടക്കുന്നത്.

ലോഗോ പ്രകാശന ചടങ്ങിൽ റ്റി.എം.സി മാനേജിംഗ് ഡയറക്ടർ ജമീൽ യൂസഫ്, റ്റി.എം.സി ചീഫ് അഡ്മിനിസ്ട്രേറ്റർ പനച്ചമൂട് ഷാജഹാൻ, ഹാൻഡിക്രാഫ്റ്റ് മുൻ മാനേജിംഗ് ഡയറക്ടർ ആരിഫ്, ഫാക്കൾട്ടി മെഹറൂഫ് എന്നിവർ പങ്കെടുത്തു. ടെക്മീറ്റിനോടനുബന്ധിച്ച് നടക്കുന്ന വിവിധ സെഷനുകളിലായി അത്യാധുനിക കോഴ്സുകളെയും ഉപകരണങ്ങളെയും കുറിച്ച് വിദഗ്ധർ പരിശീലനം നൽകും.

Leave a Reply

Your email address will not be published. Required fields are marked *