പ്രതീക്ഷാ ഭവൻ സ്പെഷ്യൽ സ്കൂൾ കായികമേള ‘വിസ്മയം 2K26’ നടന്നു

തൊടുപുഴ: തൊടുപുഴ പ്രതീക്ഷാ ഭവൻ സ്പെഷ്യൽ സ്കൂളിന്റെ വാർഷിക കായികമേള ‘വിസ്മയം 2K26’ മർച്ചന്റ് അസോസിയേഷന്റെ നേതൃത്വത്തിൽ വെങ്ങല്ലൂർ സോക്കർ സ്കൂൾ ഗ്രൗണ്ടിൽ നടന്നു. നാല് ഹൗസുകളായി തിരിഞ്ഞുള്ള വർണ്ണാഭമായ മാർച്ച് പാസ്റ്റോടെയാണ് മത്സരങ്ങൾക്ക് തുടക്കമായത്.

മുൻസിപ്പൽ കൗൺസിലർ ആതിര ജോഷി ഫ്ലാഗ് ഓഫ് കർമ്മം നിർവഹിക്കുകയും ദീപശിഖ തെളിയിക്കുകയും ചെയ്തു. തുടർന്ന് ഇടുക്കി എം.പി ഡീൻ കുര്യാക്കോസ് കായികമേളയുടെ ഉദ്ഘാടനം നിർവഹിച്ചു. ഡിവൈ.എസ്.പി സജി മാർക്കോസ് മാർച്ച് പാസ്റ്റിൽ സല്യൂട്ട് സ്വീകരിച്ചു. മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് പി.എ. സലിംകുട്ടി ചടങ്ങിൽ സന്നിഹിതനായിരുന്നു.

സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ഹണി വി. ഫ്രാൻസിസ്, ലോക്കൽ മാനേജർ സിസ്റ്റർ മേരി ജോൺ, എഡ്യൂക്കേഷൻ കൗൺസിലർ സിസ്റ്റർ ഡോ. റെജിൻ ചിറ്റടി, മർച്ചന്റ് അസോസിയേഷൻ സെക്രട്ടറി ജിമ്മി കുര്യൻ, വർക്കിംഗ് പ്രസിഡന്റ് പ്രശാന്ത് കുട്ടപ്പാസ്, ജില്ലാ സെക്രട്ടറി സാലി എസ്. മുഹമ്മദ്, ട്രഷറർ അഭിലാഷ്, യൂത്ത് വിംഗ് പ്രസിഡന്റ് ജോർജുകുട്ടി, സെക്രട്ടറി മുനീർ, സൈദ് മുഹമ്മദ് വടക്കയിൽ, ബെന്നി ഇല്ലിമുട്ടിൽ, ജോസ് ലെറ്റ്, സിയാദ്, താജു എം.ബി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *