ജടായു ശില്പത്തിന് തപാൽ വകുപ്പിന്റെ പ്രത്യേക തപാൽ കവർ പ്രകാശനം ചെയ്തു

ചടയമംഗലം: കേരളത്തിന്റെ പൈതൃകവും വിനോദസഞ്ചാര പെരുമയും ദേശീയതലത്തിൽ അടയാളപ്പെടുത്തുന്ന ജടായു ശില്പത്തിന് തപാൽ വകുപ്പ് പ്രത്യേക തപാൽ കവർ പുറത്തിറക്കിയത് ശില്പത്തിന്റെ ചരിത്രപ്രാധാന്യം ലോകത്തിന് മുന്നിലെത്തിക്കുമെന്ന് ടൂറിസം മന്ത്രി പി.സി. വിഷ്ണുനാഥ്. ആഗോള വിനോദസഞ്ചാരികളെ കേരളത്തിലേക്ക് ആകർഷിക്കുന്നതിന് ഇത് ഏറെ പ്രയോജനം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

ചടയമംഗലം ജടായു എർത്ത് സെന്റർ ഓപ്പൺ ഹാളിൽ നടന്ന ചടങ്ങിൽ പ്രത്യേക തപാൽ കവർ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള സർക്കിൾ ചീഫ് പോസ്റ്റ് മാസ്റ്റർ ജനറൽ അമിതാബ് സിങ് മന്ത്രിക്ക് കവർ നൽകി പ്രകാശനം നിർവഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *