അബുദാബി: സോഷ്യല്‍ മീഡിയയിലെ അഴിഞ്ഞാട്ടങ്ങള്‍ അവസാനിപ്പിക്കുന്നതിനായി കര്‍ശനമായ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് യുഎഇ. ഇതിനായി പുതിയ രീതിയില്‍ ലൈസന്‍സുകളും പെര്‍മിറ്റുകളും അനുവദിക്കുന്നതിനും പദ്ധതി തയാറാക്കിയിട്ടുണ്ട്. സാധാരണ ഉള്ളടക്കങ്ങളുടെ കാര്യത്തില്‍ പോലും അച്ചടക്കം നിര്‍ബന്ധമാക്കുന്നതാണ് നിബന്ധനകള്‍. ഏതെങ്കിലും രീതിയില്‍ ഈ ചട്ടക്കൂടിനെതിരായ പ്രവര്‍ത്തനങ്ങളുണ്ടായാല്‍ വലിയ പിഴയാണ് ശിക്ഷയായി നിശ്ചയിച്ചിരിക്കുന്നത്.
മാറ്റങ്ങള്‍ സംബന്ധിച്ച വിശദാംശങ്ങള്‍
തെറ്റായ വിവരങ്ങളോ അപകടകരമായ ഉള്ളടക്കമോ പ്രസിദ്ധീകരിക്കുന്നത്ിന് അയ്യായിരം-പതിനായിരം ദിര്‍ഹം പിഴ.
വിനാശകരമായ ആശയങ്ങള്‍ പ്രോത്സാഹിപ്പിക്കുകയോ യുവാക്കളെ അപമാനിക്കുകയോ ചെയ്യുന്നതിന് ഒരു ലക്ഷം ദിര്‍ഹം വരെ പിഴ.
കൊലപാതകം, ബലാത്സംഗം, മയക്കുമരുന്ന് ദുരുപയോഗം തുടങ്ങിയ ക്രിമിനല്‍ പെരുമാറ്റങ്ങള്‍ക്കു പ്രേരിപ്പിക്കുന്നതിന് ഒന്നരലക്ഷം ദിര്‍ഹം വരെ പിഴ
ഇസ്ലാമിക വിശ്വാസത്തെയെ മറ്റു മതങ്ങളെയോ അനാദരിക്കുന്നതിന് പത്തുലക്ഷം ദിര്‍ഹം വരെ പിഴ
രാഷ്ട്ര ചിഹ്നത്തെയോ നേതൃത്വത്തെയോ അപമാനിക്കുന്നതിന് അഞ്ചു ലക്ഷം ദിര്‍ഹം വരെ പിഴ
ദേശീയ ഐക്യത്തെയോ വിദേശ ബന്ധങ്ങളെയോ ദുര്‍ബലപ്പെടുത്തുന്നതിന് രണ്ടരലക്ഷം ദിര്‍ഹം വരെ പിഴ
ഭരണ സംവിധാനത്തെയോ ദേശീയ ചിഹ്നങ്ങളെയോ സര്‍ക്കാര്‍ സ്ഥാപനങ്ങളെയോ അനാദരിക്കുന്നതിന് അമ്പതിനായിരം-അഞ്ചു ലക്ഷം ദിര്‍ഹം പിഴ
രാജ്യത്തിന്റെ ആഭ്യന്തര, അന്താരാഷ്ട്ര നയങ്ങളെ അപമാനിക്കുന്നതിന് അമ്പതിനായിരം-അഞ്ചു ലക്ഷം ദിര്‍ഹം പിഴ.
വിദേശ ബന്ധങ്ങളെ ദോഷകരമായി ബാധിക്കുന്നതോ ദേശീയ ഐക്യം, സാമൂഹ്യ ഐക്യം എന്നിവ തകര്‍ക്കുന്നതോ ആയ ഉള്ളടക്കം പ്രസിദ്ധീകരിക്കുന്നതിന് രണ്ടരലക്ഷം ദിര്‍ഹം പിഴ.
അപകീര്‍ത്തിപ്പെടുത്തുകയോ അപവാദം പ്രചരിപ്പിക്കുകയോ ചെയ്യുന്നതായ ഉള്ളടക്കം പ്രസിദ്ധീകരിക്കുന്നതിന് ഇരുപതിനായിരം ദിര്‍ഹം പിഴ. ചില സാഹചര്യങ്ങളില്‍ ജയില്‍ ശിക്ഷയും ലഭിക്കാം.
ലൈസന്‍സില്ലാതെ മാധ്യമപ്രവര്‍ത്തനം നടത്തുന്നതിന്
ആദ്യ തവണ പതിനായിരം ദിര്‍ഹം പിഴ, ആവര്‍ത്തിച്ചു ചെയ്യുന്നതിന് നാല്‍പതിനായിരം ദിര്‍ഹം പിഴ.
അനുമതിയില്ലാതെ അധിക മാധ്യമപ്രവര്‍ത്തനം നടത്തുന്നതിന്
ആദ്യ തവണ അയ്യായിരം ദിര്‍ഹം, ആവര്‍ത്തിച്ചു ചെയ്യുന്നതിന് പതിനാറായിരം ദിര്‍ഹം പിഴ
മുപ്പതു ദിവസത്തിനുള്ളില്‍ ലൈസന്‍സ് പുതുക്കുന്നതില്‍ പരാജയപ്പെടുന്നതിന്
ഓരോ ദിവസത്തിനും 150 ദിര്‍ഹം, പരമാവധി മൂവായിരം ദിര്‍ഹം പിഴ.
ട്രേഡ് ലൈസന്‍സ് ഇല്ലാതെ സോഷ്യല്‍ മീഡിയയിലൂടെ വില്‍പനകള്‍ നടത്തുന്നതിന് അഞ്ചുലക്ഷം ദിര്‍ഹം വരെ പിഴ

