ബെംഗളൂരു: രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ വോട്ട് ചോരി ആരോപണത്തെ തുടര്‍ന്ന് അന്വേഷണം നടത്തിയ കര്‍ണാടകയിലെ ഏജന്‍സികള്‍ ഇതു സംബന്ധിച്ച ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. ബംഗാള്‍ സ്വദേശി ബാപി ആദ്യ എന്ന ഏജന്റാണ് അറസ്റ്റിലായത്. കര്‍ണാടകയിലെ അലന്ദ് മണ്ഡലത്തിലെ വോട്ടുകള്‍ കൂട്ടത്തോടെ വെട്ടിമാറ്റിയ കേസിലാണ് അറസ്റ്റ്.
ഇതു സംബന്ധിച്ച് ഇയാളുടെ നേതൃത്വത്തില്‍ ഓടിപി ശേഖരിച്ചുവെന്നും അത് ബിജെപി നേതാവിന്റെ ഡാറ്റ സെന്ററില്‍ എത്തിച്ചു നല്‍കിയെന്നും തെളിഞ്ഞതിനെ തുടര്‍ന്നാണ് അറസ്റ്റിലേക്ക് പ്രത്യേക അന്വേഷണസംഘം കടന്നത്. ഇതിനായി ഇയാള്‍ പ്രത്യേക വെബ്സൈറ്റ് ഉപയോഗിച്ചുവെന്നും അന്വേഷണത്തില്‍ കണ്ടെത്തി. ഡാറ്റ സെന്ററും ഇയാളുമായി നടത്തിയ പണമിടപാടിന്റെ രേഖകളും കണ്ടെടുത്തിട്ടുണ്ട്. ബിജെപി നേതാവ് സുഭാഷ് ഗുട്ടേദാറാണ് വോട്ടുവെട്ടലിന് കരാര്‍ നല്‍കിയത്. ഇയാളും ബാപി ആദ്യയുടെ ബാങ്ക് അക്കൗണ്ടുമായി നടത്തിയ പണമിടപാടുകളുടെ തെളിവും ശേഖരിച്ചിട്ടുണ്ട്.

