മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം ആസ്പദമാക്കി ഇറങ്ങുന്ന ബയോപിക് സിനിമയില്‍ പ്രധാന കഥാപാത്രങ്ങളായി മലയാളിയായ ഉണ്ണിമുകുന്ദനും ബോളിവുഡ് നടി രവീണ ഠണ്ടനും എത്തുന്നു. മോദിയുടെ വേഷമാണ് നായകനായി എത്തുന്ന ഉണ്ണി മുകുന്ദനു ലഭിക്കുന്നതെങ്കില്‍ മോദിയുടെ അമ്മ ഹീരാ ബെന്നിന്റെ വേഷമായിരിക്കും രവീണ ചെയ്യുക. മാ വന്ദേ എന്നു പേരിട്ടിരിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് പ്രമുഖ സംവിധായകന് സി എച്ച് ക്രാന്തി കുമാറാണ്.
നരേന്ദ്ര മോദിയുടെ കുട്ടിക്കാലം മുതല്‍ പ്രധാനമന്ത്രി പദത്തില്‍ എത്തുന്നതു വരെയുള്ള കാര്യങ്ങളാണ് മാ വന്ദേയുടെ പ്രമേയം. യാഥാര്‍ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് സിനിമ മുന്നോട്ടു പോകുന്നത്. അമ്മയുമായി മോദിക്കുണ്ടായിരുന്ന ആഴത്തിലുള്ള അടുപ്പമാണ് സിനിമ പ്രധാനമായും അവതരിപ്പിക്കുന്നത്. മികച്ച വിഎഫ്എക്സും രാജ്യത്തെ പ്രമുഖ സാങ്കേതിക വിദഗ്ധരുടെ സഹകരണവും ഉറപ്പാക്കി രാജ്യാന്തര നിലവാരത്തിലാണ് സിനിമ ഒരുങ്ങുന്നത്. അടുത്ത വര്‍ഷം അവസാനത്തോടെ ചിത്രം തീയറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹിന്ദിക്കു പുറമെ ഇംഗ്ലീഷ്, മലയാളം, തമിഴ്, തെലുങ്ക്, കന്നട തുടങ്ങിയ തുടങ്ങിയ ഭാഷകളിലും ഇതിന്റെ പതിപ്പുകളിറങ്ങും.

