പുളിക്കീഴിൽ മൂന്ന് വയസ്സുകാരന്റെ മൃതദേഹം ചതുപ്പിൽ കണ്ടെത്തിയ സംഭവം കൊലപാതകം; അമ്മയുടെ ആൺസുഹൃത്ത് ശ്വാസംമുട്ടിച്ച് കൊന്നെന്ന് മൊഴി

പത്തനംതിട്ട: പുളിക്കീഴിൽ മൂന്ന് വർഷം മുൻപ് മൂന്ന് വയസ്സുള്ള കുട്ടിയുടെ മൃതദേഹം ചതുപ്പിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. തന്റെ ആൺസുഹൃത്ത് കുട്ടിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് കുട്ടിയുടെ അമ്മയായ നാടോടി സ്ത്രീ പൊലീസിനോട് വെളിപ്പെടുത്തി. മൂന്ന് വർഷത്തിന് ശേഷമാണ് കുട്ടിയുടെ അമ്മയെ പൊലീസ് പിടികൂടുന്നത്.

കഴിഞ്ഞ ആഴ്ച പാലക്കാട്ട് വെച്ച് നാടോടി സ്ത്രീകൾ തമ്മിലുണ്ടായ തർക്കത്തിനിടെയാണ് കുട്ടിയുടെ കൊലപാതകത്തെക്കുറിച്ചുള്ള വിവരങ്ങൾ അമ്മ വെളിപ്പെടുത്തിയത്. ഇതുകേട്ട ഒരു പൊതുപ്രവർത്തകൻ വിവരം ഉടൻതന്നെ പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അമ്മയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

ചെങ്ങന്നൂരിൽ വെച്ച് ആൺസുഹൃത്തുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതിനിടെ കുട്ടി നിർത്താതെ കരഞ്ഞതാണ് പ്രകോപനത്തിന് കാരണമായത്. ഇതിൽ ദേഷ്യം വന്ന ആൺസുഹൃത്ത് കുട്ടിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് സ്ത്രീ പൊലീസിനോട് സമ്മതിച്ചു. തുടർന്ന് ഇയാളുടെ സഹായത്തോടെ മൃതദേഹം പുളിക്കീഴിലെ ചതുപ്പിൽ കുഴിച്ചിടുകയായിരുന്നു. കൊലപാതകം നടത്തിയ ആൺസുഹൃത്തിനായി പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *