അഭയാര്‍ഥിനയം പുനപരിശോധിക്കാന്‍ യുകെ, 20 വര്‍ഷം കഴിയാതെ പിആര്‍ ലഭിക്കില്ല, പുതിയ നയം ഇന്നു പ്രഖ്യാപിക്കും

ലണ്ടന്‍: ഇംഗ്ലണ്ടില്‍ അഭയാര്‍ഥി പദവി ലഭിച്ചവര്‍ക്ക് സ്ഥിര താമസത്തിനുള്ള അനുമതിയായ പെര്‍മനന്റ് റസിഡന്‍സി ലഭിക്കാന്‍ ഇനി ഇരുപതു വര്‍ഷം കാത്തിരിക്കേണ്ടി വരും. ഇത് ഉള്‍പ്പെടുന്ന പുതിയ അഭയാര്‍ഥി നയം ആഭ്യന്തര സെക്രട്ടറി ഷബന മുഹമ്മദ് ഇന്നു പ്രഖ്യാപിക്കുമെന്നറിയുന്നു. നിലവില്‍ അനധികൃതമായ പല മാര്‍ഗങ്ങളിലൂടെയും ഇംഗ്ലണ്ടിലെത്തുകയും അഭയാര്‍ഥി പദവി നേടിയെടുക്കുകയും ചെയ്യുന്നവരുടെ എണ്ണം നിയന്ത്രിക്കുന്നതിനുള്ള കര്‍ശനമായ നിര്‍ദേശങ്ങള്‍ നയപ്രഖ്യാപനത്തിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇപ്പോള്‍ തയാറായിരിക്കുന്ന പുതിയ നയപ്രകാരം ഇത്തരക്കാര്‍ക്ക് താല്‍ക്കാലികമായി മാത്രമേ അഭയാര്‍ഥിത്വം നല്‍കു എന്നാണറിയുന്നത്. അഭയാര്‍ഥികളായി അംഗീകരിക്കപ്പെടുന്നവര്‍ ഓരോ വര്‍ഷവും താമസ സര്‍ട്ടിഫിക്കറ്റ് പുതുക്കേണ്ടതായി വരും. വന്നെത്തിയാല്‍ ഉടന്‍ അഭയാര്‍ഥിത്വത്തിന് അപേക്ഷിക്കാനുമാവില്ല. അഞ്ചു വര്‍ഷം കഴിഞ്ഞാല്‍ മാത്രമാണ് അപേക്ഷിക്കാനുള്ള യോഗ്യത കൈവരികയുള്ളൂ. ഈ കാലയളവില്‍ ചെറിയ തോതില്‍ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അഭയാര്‍ഥിത്വം അംഗീകരിച്ചു കിട്ടിയാല്‍ പോലും ഇരുപതു വര്‍ഷം കഴിഞ്ഞു മാത്രമായിരിക്കും പെര്‍മനന്റ് റെസിഡന്‍സിക്ക് അപേക്ഷിക്കാനാവുക. അഭയാര്‍ഥി നിയമങ്ങള്‍ വളരെ കര്‍ശനമാക്കിയ ഡെന്‍മാര്‍ക്കിന്റെ മാതൃകയായിരിക്കും ഇക്കാര്യത്തില്‍ ഇനി യുകെയും സ്വീകരിക്കുക എന്നാണ് സൂചനകള്‍.

Leave a Reply

Your email address will not be published. Required fields are marked *