ഓപ്പറേഷന്‍ നുംഖോറില്‍ പിടിച്ചെടുത്ത ലാന്‍ഡ് ക്രൂസര്‍ അമിത്തിനു തിരിച്ചു നല്‍കി കസ്റ്റംസ്, കര്‍ശന നിബന്ധനകള്‍ ബാധകം

കൊച്ചി: ഓപ്പറേഷന്‍ നുംഖോറിന്റെ ഭാഗമായി കൊച്ചി കസ്റ്റംസ് പിടിച്ചെടുത്തിരുന്ന ലാന്‍ഡ് ക്രൂസര്‍ എസ്‌യുവി ഉടമയായ അമിത് ചക്കാലയ്ക്കലിനു മടക്കി നല്‍കി. മധ്യപ്രദേശ് രജിസ്‌ട്രേഷനിലുള്ള വാഹനം നികുതി വെട്ടിച്ച് കേരളത്തിലേക്ക് കടത്തിയതാണെന്ന ആരോപണത്തിന്റെ ഭാഗമായാണ് കസ്റ്റഡിയിലെടുത്തിരുന്നത്. ഇതു സംബന്ധിച്ച് അമിത് കസ്റ്റംസ് കമ്മീഷണര്‍ക്ക് അപേക്ഷ നല്‍കിയിരുന്നു. അതനുസരിച്ചാണ് വാഹനം വിട്ടു നല്‍കിയിരിക്കുന്നത്.

വാഹനം വിട്ടുകിട്ടുന്നതിനായി അമിത് ഇരുപതു ശതമാനം തുകയുടെ ബാങ്ക് ഗാരന്റി സമര്‍പ്പിക്കുകയും പ്രത്യേക ബോണ്ട് എക്‌സിക്യൂട്ട് ചെയ്യുകയും ചെയ്തിരുന്നു. ഏതു സമയത്തും കസ്റ്റംസിന്റെ ആവശ്യപ്രകാരം വാഹനം ഹാജരാക്കാമെന്ന ഉറപ്പാണ് ബോണ്ടിലുള്ളത്. വാഹനം ഉപയോഗിക്കരുത് എന്നതും വിട്ടുകൊടുക്കുന്നതിനുള്ള വ്യവസ്ഥകളുടെ ഭാഗമാണ്. നികുതി വെട്ടിച്ച് ഭൂട്ടാനില്‍ നിന്നു കേരളത്തിലേക്ക് കടത്തിയാതാണ് ഈ വാഹനമെന്നാണ് കേസ്. ഇതു സംബന്ധിച്ച് ഓപ്പറേഷന്‍ നുംഖോര്‍ എന്നു പേരിട്ടു നടത്തിയ റെയ്ഡിലായിരുന്നു കസ്റ്റംസ് വാഹനം പിടിച്ചെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *