ചെന്നൈ: ദിത്വ ചുഴലിക്കാറ്റ് തമിഴ്നാട്ടില്‍ പേമാരിയായി ജീവിതം ദുസഹമാക്കുന്നു. തഞ്ചാവൂര്‍ ജില്ലയിലാണ് ഇപ്പോള്‍ ഏറ്റവും വലിയ മഴക്കെടുതികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വീടിടിഞ്ഞു വീണ് ഒരു യുവതി മരിച്ചതായി റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുണ്ട്. തമിഴ്നാട്ടിലെ തീരദേശം മുഴുവനും മഴ അതിശക്തമായി തുടരുകയാണെങ്കിലും ദുരന്തങ്ങളായി വളര്‍ന്നിട്ടില്ല എന്നതു മാത്രമാണ് ആശ്വാസം. അതേസമയം ഇന്ത്യന്‍ തീരത്തേക്ക് അടുക്കുന്നതിനു മുമ്പ് ശ്രീലങ്കയെ കശക്കിയെറിയുകയായിരുന്നു ദിത്വ. ഇതുവരെ ശ്രീലങ്കയില്‍ മരിച്ചവരുടെ എണ്ണം ഇരുനൂറു കവിഞ്ഞു. രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചാണ് ഗവണ്മെന്റ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത്.
കനത്ത മഴയെ തുടര്‍ന്ന് ചെന്നൈ പ്രളയ ഭീതിയിലാണ്. വിമാനത്താവളത്തില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് മുപ്പത്തേഴ് വിമാന സര്‍വീസുകളാണ് ഇതുവരെ റദ്ദാക്കിയിരിക്കുന്നത്. നാഗപട്ടണം, മൈലാടുംതുറൈ, തിരുവാരൂര്‍ ജില്ലകളില്‍ കൃഷിനാശമാണ് പ്രശ്നമായത്. നിലവില്‍ നാഗപട്ടണത്തു മാത്രം അയ്യായിരം ഹെക്ടറോളം സ്ഥലത്ത് വെള്ളം കയറി കൃഷി പൂര്‍ണമായി നശിച്ചിട്ടുണ്ട്.
നിലവില്‍ പുതുച്ചേരി തീരത്തിനു സമാന്തരമായാണ് ദിത്വ ചുഴലിക്കാറ്റ് നീങ്ങിക്കൊണ്ടിരിക്കുന്നത്. ഇതിന്റെ വേഗത കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ഗണ്യമായി കുറഞ്ഞിട്ടുണ്ട്. അതിനാല്‍ കനത്ത മഴയ്ക്കപ്പുറം കാറ്റു മൂലമുള്ള കെടുതികള്‍ തീരെ കുറവാണ്. ഇന്നു വൈകുന്നേരത്തോടെ വടക്കന്‍ തമിഴ്നാട് പിന്നിട്ട് ചുഴലിക്കാറ്റ് ആന്ധ്ര തീരത്തേക്ക് കടക്കുമെന്നാണ് കണക്കാക്കിയിരിക്കുന്നത്.
എന്നാല്‍ വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങിലൂടെ എത്തുന്നവരുടെ എണ്ണം കുറയുമ്പോള്‍ തിരക്ക് ക്രമാതീതമായി കുറയുന്നതും അവര്‍ അനുവദിച്ചിരിക്കുന്ന സമയം തെറ്റി വരുമ്പോള്‍ തിരക്കു കൂടുന്നതുമാണ് ഇപ്പോഴത്തെ പ്രശ്നം.

