പാലക്കാട്: കടുവ സെന്‍സസ് ഡ്യൂട്ടിക്കിടെ വനംവകുപ്പ് ഉദ്യോഗസ്ഥന് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടു.പാലക്കാട് അട്ടപ്പാടി പുതൂരിലാണ് ദാരുണമായ സംഭവം നടന്നത്. പുതൂര്‍ ഫോറസ്റ്റ് ഓഫീസിലെ ബീറ്റ് അസിസ്റ്റന്റായ കാളിമുത്തുവാണ് മരിച്ചത്.
സെന്‍സസ് നടപടികള്‍ക്കിടെ കാട്ടാന ആക്രമിക്കാനെത്തിയതോടെ കാളിമുത്തുവും കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥനും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നു.എന്നാല്‍ പിന്നീട് കാളിമുത്തുവിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥന് വിവരമറിയിച്ചതിനെത്തുടര്‍ന്ന് ആര്.ആര്.ടി.സംഘം നടത്തിയ തിരച്ചിലിനൊടുവിലാണ് കാളിമുത്തുവിന്റെ മൃതദേഹം കണ്ടെത്താനായത്.

