ഇഡിക്കെതിരെ ദേശീയതലത്തിൽ വിപുലമായ പ്രസ്ഥാനം വേണം: സിപിഎം

കോഴിക്കോട്: കേന്ദ്ര അന്വേഷണ ഏജൻസികളുടെ ഇടപെടലുകൾക്കെതിരെ സമാന ചിന്താഗതിക്കാരെ ഉൾപ്പെടുത്തി ദേശീയതലത്തിൽ വിപുലമായ പ്രസ്ഥാനം രൂപപ്പെടുത്തണമെന്ന് സിപിഎം. കോഴിക്കോട് ചേർന്ന പാർട്ടി സംസ്ഥാന വിപുലീകൃത കമ്മിറ്റി യോഗത്തിലെ രണ്ടാം ദിവസത്തെ ചർച്ചയിൽ ഇക്കാര്യം ഉയർന്നതായി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു.

കേന്ദ്ര ഏജൻസികളുടെ ഇടപെടലുകൾക്കെതിരെ ദേശീയതലത്തിൽ വിപുലമായ മുന്നേറ്റം രൂപപ്പെടുത്തണമെന്ന അഭിപ്രായമാണ് യോഗത്തിൽ ഉയർന്നതെന്ന് എം.വി. ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു.

വലതുപക്ഷ, വർഗീയ കക്ഷികൾ നടത്തുന്ന പ്രചാരണങ്ങളെ മറികടന്ന് മതനിരപേക്ഷ ഉള്ളടക്കമുള്ള ജനാധിപത്യ കേരളം രൂപപ്പെടുത്തണമെന്ന ആശയവും ചർച്ചകളിൽ പൊതുവായി ഉയർന്നതായി അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാന വിപുലീകൃത കമ്മിറ്റി യോഗത്തിന്റെ രണ്ടാം ദിവസത്തെ ചർച്ചകളുടെ വിവരങ്ങൾ മാധ്യമങ്ങളുമായി പങ്കുവയ്ക്കുകയായിരുന്നു എം.വി. ഗോവിന്ദൻ. കേന്ദ്ര ഏജൻസികളുടെ നടപടികൾക്കെതിരായ സിപിഎം നിലപാട് സംബന്ധിച്ച ദേശീയതല പ്രചാരണവും പ്രതിഷേധവും ശക്തിപ്പെടുത്തണമെന്നതാണ് യോഗത്തിലെ ചർച്ചകളിൽ പ്രതിഫലിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *