ന്യൂഡൽഹി: പ്രണയബന്ധം തകരുകയോ വിവാഹ വാഗ്ദാനത്തിൽ നിന്ന് പിന്മാറുകയോ ചെയ്തതിനെ തുടർന്ന് പങ്കാളി ജീവനൊടുക്കിയാൽ മറ്റേയാൾക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം (Abetment to Suicide) ചുമത്താനാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
പരസ്പരസമ്മതത്തോടെയുള്ള ബന്ധങ്ങൾ തകരുമ്പോഴുണ്ടാകുന്ന മാനസിക പ്രതിസന്ധികളെ ഓരോ വ്യക്തിയും വ്യത്യസ്തമായ രീതിയിലാണ് നേരിടുന്നത്. അതിനാൽ ഒരാൾ ആത്മഹത്യ ചെയ്തു എന്ന ഒറ്റ കാരണത്താൽ പങ്കാളിക്കോ അവരുടെ കുടുംബാംഗങ്ങൾക്കോ ആ വ്യക്തിയെ ആത്മഹത്യയിലേക്ക് നയിക്കണമെന്ന ക്രിമിനൽ ഉദ്ദേശ്യം ഉണ്ടായിരുന്നതായി വിലയിരുത്താനാകില്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.

