മലപ്പുറം: എട്ടുമാസം പ്രായമുള്ള കുഞ്ഞുമായി അമ്മ കിണറ്റിൽ ചാടിയ സംഭവത്തിൽ പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. കൊണ്ടോട്ടി മുണ്ടക്കുളത്താണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. മുണ്ടക്കുളം മുള്ളൻമടക്കൽ ശ്രീനാഥ് – വിഞ്ജുഷ ദമ്പതികളുടെ എട്ടുമാസം പ്രായമുള്ള മകൻ സയാൻസിദ് ആണ് മരിച്ചത്.
ഗുരുതരാവസ്ഥയിൽ കിണറ്റിൽ നിന്ന് രക്ഷപ്പെടുത്തിയ അമ്മ വിഞ്ജുഷയെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

