ടെലിവിഷൻ ചർച്ചയ്ക്കിടെ ഭരണ-പ്രതിപക്ഷ നേതാക്കൾ തമ്മിൽ രൂക്ഷമായ വാക്പോര്; കേന്ദ്രമന്ത്രിവായിൽ തോന്നിയത് വിളിച്ചു പറയരുതെന്ന്‌ പ്രതിപക്ഷ നേതാവ്

കാൻബറ: ഫെഡറൽ ബജറ്റിലെ നികുതി പരിഷ്കരണങ്ങളുമായി ബന്ധപ്പെട്ട പാർലമെന്ററി സമിതിയുടെ അന്വേഷണത്തെച്ചൊല്ലി ടെലിവിഷൻ ചർച്ചയ്ക്കിടെ ഭരണ-പ്രതിപക്ഷ നേതാക്കൾ തമ്മിൽ രൂക്ഷമായ വാക്പോര്. തൊഴിൽ വകുപ്പ് മന്ത്രി അമാൻഡ റിഷ്‌വർത്തും പ്രതിപക്ഷ ഷാഡോ ട്രഷറർ ടിം വിൽസണും തമ്മിലാണ് ലൈവ് പരിപാടിക്കിടെ നേർക്കുനേർ ഏറ്റുമുട്ടിയത്.

ബജറ്റ് നിർദ്ദേശങ്ങൾ പരിശോധിക്കുന്ന സമിതിക്ക് രണ്ട് ദിവസത്തെ സമയം മാത്രം അനുവദിച്ച സർക്കാർ നടപടിയെ മന്ത്രി അമാൻഡ ശക്തമായി ന്യായീകരിച്ചു. താല്പര്യമുള്ള എല്ലാവർക്കും ഇതിൽ പങ്കാളികളാകാൻ ആവശ്യത്തിന് അവസരം ലഭിച്ചിട്ടുണ്ടെന്നായിരുന്നു മന്ത്രിയുടെ വാദം. എന്നാൽ മന്ത്രിയുടേത് വെറും ‘അസംബ ന്ധ പ്രസ്താവന ആണെന്ന് പറഞ്ഞ് തള്ളിയ ടിം വിൽസൺ, മന്ത്രി യാഥാർത്ഥ്യബോധത്തോടെ സംസാരിക്ക ണമെന്ന് ആവശ്യപ്പെട്ടു.

വിൽസൺ മുൻപ് പിന്തുണച്ച പരിഷ്കരണങ്ങളെയാണ് ഇപ്പോൾ രാഷ്ട്രീയ ലാഭത്തിനായി വിമർശിക്കു ന്നതെന്ന് മന്ത്രി തിരിച്ചടിച്ചതോടെ ചർച്ച കൂടുതൽ ചൂടുപിടിച്ചു. “കുട്ടിക്കളി നിർത്തൂ അമാൻഡ, നിങ്ങൾ പറയുന്നത് പച്ചക്കള്ളമാണ്,” എന്നായിരുന്നു വിൽസന്റെ മറുപടി. കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് നൽകാത്ത നികുതി വാഗ്ദാനങ്ങൾ ഇപ്പോൾ ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുകയാണെന്നും, ജനവിധി തേടുന്നതിന് മുൻപ് സർക്കാർ ജനങ്ങളെ കബളിപ്പിക്കുകയായിരുന്നുവെന്നും വിൽസൺ കടുത്ത ഭാഷയിൽ കുറ്റപ്പെടുത്തി. ബജറ്റ് പാസ്സാക്കാനിരിക്കെ മാധ്യമങ്ങളിലൂടെ പുറത്തുവന്ന ഈ പരസ്യമായ ചേരിപ്പോര് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *