തിരുവനന്തപുരം: കേരള നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ തന്റെ പദവി ഒഴിഞ്ഞു. 44 മാസം നീണ്ടുനിന്ന കാലാവധി പൂർത്തിയാക്കിയ ശേഷമാണ് അദ്ദേഹം സ്പീക്കർ സ്ഥാനം ഒഴിഞ്ഞത്. ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങൾക്ക് തനിക്കൊപ്പം സഹകരിക്കുകയും പിന്തുണ നൽകുകയും ചെയ്ത നിയമസഭാംഗങ്ങൾക്കും ജീവനക്കാർക്കും പൊതുജനങ്ങൾക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തി.
സ്പീക്കർ പദവിയിൽ നിന്നും പൂർണ്ണ സംതൃപ്തിയോടെയും അഭിമാനത്തോടെയുമാണ് താൻ പടിയിറങ്ങുന്നതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഔദ്യോഗിക വസതിയായ ‘നീീതി’ ഒഴിഞ്ഞ അദ്ദേഹം, വരും ദിവസങ്ങളിൽ തന്റെ രാഷ്ട്രീയ ഗുരുവും മുൻ സിപിഐഎം നേതാവുമായ കോടിയേരി ബാലകൃഷ്ണന്റെ ജന്മനാടായ കണ്ണൂർ കേന്ദ്രീകരിച്ച് മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തനങ്ങളിൽ സജീവമാകുമെന്നും വ്യക്തമാക്കി.
കേരള നിയമസഭയുടെ 24-ാമത് സ്പീക്കറായി 2022 സെപ്റ്റംബറിലാണ് എ.എൻ. ഷംസീർ ചുമതലയേറ്റത്. സഭയുടെ അന്തസ്സും ജനാധിപത്യ മര്യാദകളും കാത്തുസൂക്ഷിക്കാൻ തന്റെ ഭരണകാലയളവിൽ പരമാവധി ശ്രമിച്ചിട്ടുണ്ടെന്നും സഭയെ സുഗമമായി മുന്നോട്ട് കൊണ്ടുപോകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുതിയ ഭരണമാറ്റങ്ങളുടെ പശ്ചാത്തലത്തിലാണ് സ്പീക്കറുടെ പടിയിറക്കം

