പരാജയം അംഗീകരിക്കുന്നു, പോരായ്മകൾ തിരുത്തും: സിപിഎം

തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് ഉണ്ടായ പരാജയം അപ്രതീക്ഷിതമാണെന്ന് സിപിഎം സെക്രട്ടേറിയറ്റ് വ്യക്തമാക്കി. പരാജയം അംഗീകരിച്ച് പാർട്ടിയുടെ പോരായ്മകൾ കണ്ടെത്തി തിരുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും അറിയിച്ചു.

എൽഡിഎഫ് വീണ്ടും അധികാരത്തിൽ വരുമെന്നായിരുന്നു പാർട്ടി വിലയിരുത്തൽ. എന്നാൽ പ്രതീക്ഷയ്ക്കു വിരുദ്ധമായ തിരിച്ചടിയാണ് ഉണ്ടായതെന്നും സിപിഎം വിലയിരുത്തി.

തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഉയർന്നുവരുന്ന വിമർശനങ്ങളും സംഘടനാതലത്തിലെ ദൗർബല്യങ്ങളും വിശദമായി പരിശോധിച്ച് അവ പരിഹരിക്കുന്നതിന് പ്രവർത്തനങ്ങൾ ആവിഷ്കരിക്കുമെന്ന് പാർട്ടി നേതൃത്വം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *