ഇടുക്കി: ചിന്നക്കനാൽ വില്ലേജ് 301 കോളനിയിൽ തടി കയറ്റി വന്ന ട്രാക്ടർ മറിഞ്ഞ് ഡ്രൈവർ മരണപ്പെട്ടു. സൂര്യനെല്ലി സ്വദേശിയായ കണ്ണൻ (45) ആണ് അപകടത്തിൽ മരിച്ചത്. തടി കയറ്റി പോകുന്നതിനിടെ ട്രാക്ടറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. അപകടത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ കണ്ണനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിലവിൽ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു വരുന്നു.
ചിന്നക്കനാലിൽ ട്രാക്ടർ മറിഞ്ഞ് അപകടം; ഡ്രൈവർ മരിച്ചു

