അഹമ്മദാബാദ് വിമാനദുരന്തം: അന്തിമ റിപ്പോർട്ട് അന്താരാഷ്ട്ര കൂടിയാലോചനകൾക്ക് ശേഷം മാത്രം

ന്യൂഡൽഹി: 2025 ജൂൺ 12-ന് അഹമ്മദാബാദിൽ നടന്ന എയർ ഇന്ത്യ വിമാനാപകടത്തെക്കുറിച്ചുള്ള അന്തിമ അന്വേഷണ റിപ്പോർട്ട് അന്താരാഷ്ട്ര അവലോകനങ്ങളും ബന്ധപ്പെട്ട കക്ഷികളുമായുള്ള കൂടിയാലോചനകളും പൂർത്തിയായ ശേഷമേ പ്രസിദ്ധീകരിക്കൂവെന്ന് എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (AAIB) അറിയിച്ചു. ദുരന്തത്തിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയ ഇടക്കാല പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

വിമാനത്തിന്റെ സാങ്കേതിക സംവിധാനങ്ങൾ, ഫ്ലൈറ്റ് റെക്കോർഡറുകളിലെ (ബ്ലാക്ക് ബോക്സ്) വിവരങ്ങൾ, എൻജിൻ ഘടകങ്ങൾ, അറ്റകുറ്റപ്പണികളുടെയും പരിപാലനത്തിന്റെയും രേഖകൾ എന്നിവയുടെ വിശകലനത്തിൽ കാര്യമായ പുരോഗതി കൈവരിച്ചതായും അന്വേഷണ ഏജൻസി അറിയിച്ചു. അ

ന്തിമ റിപ്പോർട്ട് എപ്പോൾ പുറത്തുവിടുമെന്നതിന് ഇപ്പോൾ കൃത്യമായ സമയപരിധി നിശ്ചയിക്കാൻ കഴിയില്ലെന്നും അന്വേഷണത്തിന്റെ ലക്ഷ്യം വ്യോമയാന സുരക്ഷ മെച്ചപ്പെടുത്തലാണ്; അപകടത്തിന് ഉത്തരവാദികളെ കണ്ടെത്തുകയോ കുറ്റം ചുമത്തുകയോ ചെയ്യുന്നതല്ലെന്നും എ എ ഐ ബി വ്യക്തമാക്കി. ദുരന്തത്തിന് ഒരു മാസം പിന്നിട്ടപ്പോൾ പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ടിരുന്നുവെങ്കിലും, അന്തിമ റിപ്പോർട്ട് ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *