അമേരിക്കയിൽ ആന്ധ്ര സ്വദേശിയായ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു

വാഷിങ്ടൺ: അമേരിക്കയിൽ പഠനം പൂർത്തിയാക്കിയിട്ടും ജോലി ലഭിക്കാത്തതിനെ തുടർന്ന് ആന്ധ്രപ്രദേശ് സ്വദേശിയായ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. ആന്ധ്രപ്രദേശിലെ കർണൂൽ സ്വദേശിയായ വി. ചന്തു (26) ആണ് മരിച്ചത്.

ഉന്നത പഠനത്തിനായി അമേരിക്കയിലെത്തിയ ശ്രീകാന്ത് പഠനം പൂർത്തിയാക്കിയ ശേഷവും ദീർഘകാലമായി ജോലി ലഭിക്കാതെ പ്രതിസന്ധിയിലായിരുന്നുവെന്നാണ് റിപ്പോർട്ട്. തൊഴിൽ ലഭിക്കാത്തതിനെ തുടർന്ന് മാനസികമായി തളർന്നിരിക്കെയാണ് ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം.

മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റിയിട്ടുണ്ട്. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.സംഭവം പ്രവാസി സമൂഹത്തിൽ ഞെട്ടലുണ്ടാക്കി. കൂടുതൽ വിവരങ്ങൾ പുറത്തുവരാനുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *