സിഡ്നിയിൽ വീണ്ടും വിസ്മയമൊരുക്കാൻ ‘ആർമാദം സീസൺ 2’ ഓസ്‌ട്രേലിയൻ ടൂർ; പ്രവാസി മലയാളി കൂട്ടായ്മ ഒരുക്കുന്ന കലാവിരുന്ന്

സിഡ്നി: ഓസ്‌ട്രേലിയയിലെ പ്രവാസി മലയാളികൾക്കായി നോർത്ത് വെസ്റ്റ് മലയാളി അസോസിയേഷൻ (നന്മ സിഡ്നി) പ്രശസ്ത കലാകാരന്മാരെ അണിനിരത്തിക്കൊണ്ട് സംഘടിപ്പിക്കുന്ന കലാവിരുന്ന് ‘ആർമാദം സീസൺ 2’ (ARMAADAM SEASON 2) ഓസ്‌ട്രേലിയൻ ടൂറിനൊരുങ്ങുന്നു. പ്രശസ്ത പിന്നണി ഗായകരായ പ്രദീപ് ബാബു, മൃദുല വാര്യർ, പ്രശസ്ത നടി ശ്രുതി ലക്ഷ്മി, വയലിനിസ്റ്റ് വേദ മിത്ര എന്നിവരാണ് പരിപാടിയുടെ പ്രധാന ആകർഷണങ്ങൾ.

ഇവർക്കൊപ്പം പ്രമുഖ കലാകാരന്മാരായ ബിലാൽ, സോനു, റഫീഖ് റഹ്മാൻ, പ്രവീൺ രത്നാകരൻ എന്നിവരും വേദിയിലെത്തും. ജസ്റ്റ് ഈസി ബുക്കിന്റെ (Just Easy Book) സഹകരണത്തോടെയാണ് പരിപാടിയുടെ പ്രൊമോഷനും ടിക്കറ്റ് ബുക്കിംഗും ക്രമീകരിച്ചിരിക്കുന്നത്. പരിപാടിയുടെ വിസ നടപടികൾ ഉൾപ്പെടെ പൂർത്തിയായിക്കഴിഞ്ഞതായും ടിക്കറ്റ് ബുക്കിംഗ് ഇതിനകം തന്നെ സജീവമായി ആരംഭിച്ചതായും സംഘാടകർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റുകൾക്കുമായി www.justeasybook.com.au എന്ന വെബ്‌സൈറ്റ് സന്ദർശിക്കാവുന്നതാണ്. അന്വേഷണങ്ങൾക്ക് മോൻസി (0425410915), സുനിൽ (0451305214), സഞ്ജു (0430091399) എന്നിവരുമായി ബന്ധപ്പെടാമെന്ന് സംഘാടകർ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *