സിഡ്നിയിൽ ആവേശം വിതറാൻ ആർപ്പോ ഇർപ്പോ 2026; യൂത്ത് ഐക്കൺ നസ്ലിന്‍ ഓസ്‌ട്രേലിയയിലേക്ക് ആദ്യമായെത്തുന്നു

സിഡ്നി: മലയാളി പ്രേക്ഷകരുടെയും യുവത്വത്തിന്റെയും പ്രിയനടൻ നസ്ലിന്‍ ആദ്യമായി ഓസ്‌ട്രേലിയയിൽ എത്തുന്നു. സിഡ്നിയിലെ ഏറ്റവും വലിയ യൂത്ത് ഓണാഘോഷമായ ‘ആർപ്പോ ഇർപ്പോ 2026’-ന്റെ മൂന്നാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായാണ് നസ്ലിന്‍ എത്തുന്നത്.

‘മേയ്ക്ക് വേ ഫോർ ദി കിംഗ്’ (Make Way for the King) എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന ആഘോഷ പരിപാടിയിൽ ഓസ്‌ട്രേലിയയിലെ തന്റെ ആദ്യ ലൈവ് പ്രകടനവുമായി നസ്ലിന്‍ അണിനിരക്കും. ഇതിനോടകം തന്നെ എണ്ണൂറിലധികം ടിക്കറ്റുകൾ വിറ്റഴിഞ്ഞ പരിപാടിക്ക് വലിയ ജനപ്രീതിയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

2026 ഓഗസ്റ്റ് 29 ശനിയാഴ്ച മേഡോബാങ്കിലെ മാഴ്‌സ്‌ഡൻ ഹൈസ്‌കൂളിൽ (Marsden High School, Meadowbank) വെച്ചാണ് ആഘോഷങ്ങൾ നടക്കുക. ഇൻഡോർ, ഔട്ട്‌ഡോർ ഫെസ്റ്റിവൽ രീതിയിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ വിഭവസമൃദ്ധമായ ഓണസദ്യ, തനത് മത്സരങ്ങൾ, സാംസ്‌കാരിക പ്രകടനങ്ങൾ എന്നിവയ്ക്ക് പുറമെ ഡീജെ (DJ) നൈറ്റ് ആഫ്റ്റർ പാർട്ടിയും ക്രമീകരിച്ചിട്ടുണ്ട്.

സീറ്റുകൾ പരിമിതമായതിനാൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഇവെന്റിക് (Eventik) വഴി മുൻകൂട്ടി ടിക്കറ്റുകൾ ബുക്ക് ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *