സിഡ്നി: ദക്ഷിണേന്ത്യൻ സാംസ്‌കാരിക സംഘടനയായ എസ്.ഐ.എ.എ (SIAA), ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (IOC) ഓസ്‌ട്രേലിയയുമായി കൈകോർത്ത് സംഘടിപ്പിക്കുന്ന ‘ഇന്ത്യൻ ഓണം ലൈവ് സിഡ്നി 2026’ ഓഗസ്റ്റ് 23 ഞായറാഴ്ച ഗ്രാൻവില്ലിൽ വെച്ച് നടക്കും. ഗ്രാൻവില്ലിലെ ‘ദി വിന്യാർഡ് കർമ്മൽ മോർ ഹാളി’ൽ (4–6 Blaxcell Street, Granville NSW 2142) രാവിലെ 11 മണി മുതൽ രാത്രി 9 മണി വരെയാണ് ആഘോഷ പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്.
ദക്ഷിണേന്ത്യൻ, ഉത്തരേന്ത്യൻ, പശ്ചിമേന്ത്യൻ, ശ്രീലങ്കൻ സമൂഹങ്ങളെ ഒരു കുടക്കീഴിൽ അണിനിരത്തി സിഡ്നിയിലെ ഏറ്റവും വലിയ ഓണാഘോഷത്തിനാണ് അരങ്ങുണരുന്നത്. പ്രശസ്ത ഗായികമാരായ അമൃത സുരേഷ്, അഭിരാമി സുരേഷ്, രമ്യ പണിക്കർ, ഗൗതം വിൻസെന്റ്, ലെസ്‌ലി റോഡ്രിഗസ്, രാജീഷ് പ്രഭാകർ, ചിറ്റാടി വിജയൻ തുടങ്ങി പ്രമുഖ കലാകാരന്മാർ അണിനിരക്കുന്ന സംഗീത വിരുന്നും പരിപാടിയുടെ പ്രധാന ആകർഷണമായിരിക്കും.
സിനിമാ താരം വിമല രാമൻ, കേരളത്തിൽ നിന്നുള്ള പ്രമുഖ രാഷ്ട്രീയ നേതാവ് എന്നിവർ ചടങ്ങിൽ വിശിഷ്ടാതിഥികളായി പങ്കെടുക്കും. ഓണസദ്യ, പരമ്പരാഗത കലാപ്രകടനങ്ങൾ, കുടുംബങ്ങൾക്കായുള്ള വിവിധ വിനോദ പരിപാടികൾ എന്നിവ ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടും.
സീറ്റുകൾ പരിമിതമായതിനാൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ ‘Eventik’ വഴി മുൻകൂട്ടി ടിക്കറ്റുകൾ ബുക്ക് ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു.

