ഇരിക്കൂർ മണ്ഡലം എം.എൽ.എ അഡ്വ. സജീവ് ജോസഫ് സിഡ്‌നിയില്‍ പ്രവാസി മലയാളികളുമായി സംവദിക്കുന്നു

സിഡ്നി: ഇരിക്കൂർ മണ്ഡലം എം.എൽ.എ അഡ്വ. സജീവ് ജോസഫ് ഓസ്‌ട്രേലിയ സന്ദർശിക്കുന്നു. മെൽബണിലെ ഔദ്യോഗിക പരിപാടികൾ പൂർത്തിയാക്കിയ ശേഷമാണ് അദ്ദേഹം സിഡ്നിയിലെത്തുന്നത്. സജീവ് ജോസഫിനെ സ്വീകരിക്കുന്നതിനായി ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഓസ്‌ട്രേലിയ (ഐ.ഒ.സി) കേരള ചാപ്റ്റർ എൻ.എസ്.ഡബ്ല്യു വിപുലമായ ഒരുക്കങ്ങൾ പൂർത്തിയാക്കി.

ആഗസ്റ്റ് 19 ബുധനാഴ്ച വൈകുന്നേരം 7 മണി മുതൽ 9 മണി വരെ പെൻഡിൽ ഹില്ലിലെ ഹാളിലാണ് (114 Pendle Way, Pendle Hill NSW 2145) ‘മീറ്റ് ആൻഡ് ഗ്രീറ്റ്’ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

മണ്ഡലത്തിലെ വികസന കാര്യങ്ങളെക്കുറിച്ചും പ്രവാസികൾ നേരിടുന്ന വിവിധ വിഷയങ്ങളെക്കുറിച്ചും എം.എൽ.എയുമായി നേരിട്ട് സംവദിക്കാനും ആശയങ്ങൾ പങ്കുവെക്കാനും പ്രവാസി മലയാളികൾക്ക് ഇതിലൂടെ അവസരം ലഭിക്കും. രാഷ്ട്രീയത്തിനതീതമായി എല്ലാ മലയാളികളെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്കും പങ്കാളിത്തം ഉറപ്പാക്കുന്നതിനും +61 470 483 697, +61 448 604 459, +61 426 848 390 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *