ലോഗൻ (ഓസ്ട്രേലിയ): ബിഎച്ച്എമ്മിന്റെ (BHM) ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടിയായ ‘പൊന്നോണം 2026’ ഓഗസ്റ്റ് 15 ശനിയാഴ്ച ഓസ്ട്രേലിയയിൽ വെച്ച് നടക്കും. ലോഗൻ സെൻട്രലിലെ ലോഗൻ കമ്മ്യൂണിറ്റി സെന്റർ ഹാളിൽ (9-11 Jacaranda Ave, Logan Central QLD 4114) വെച്ചാണ് പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്. വൈകുന്നേരം 3 മണി മുതൽ ആഘോഷങ്ങൾ ആരംഭിക്കും.
വിപുലമായ ഓണസദ്യ, കുടുംബങ്ങൾക്കായി ഓണക്കോടി വിതരണം, വിവിധ സാംസ്കാരിക പരിപാടികൾ, ഗെയിമുകൾ, വിനോദ പരിപാടികൾ എന്നിവ ആഘോഷത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ഏവർക്കും പങ്കാളികളാകാവുന്ന രീതിയിലാണ് ഈ കുടുംബസംഗമം ക്രമീകരിച്ചിരിക്കുന്നത്.

