മെൽബൺ: ഓസ്ട്രേലിയയിൽ വ്യാപിച്ചുകൊണ്ടിരിക്കുന്ന എച്ച്5 (H5) പക്ഷിപ്പനി അപൂർവ പക്ഷികളുടെയും മറ്റ് വന്യജീവികളുടെയും നിലനിൽപ്പിന് ഗുരുതര ഭീഷണിയാകുന്നു. രാജ്യത്തെ 2,000-ത്തിലധികം ജീവിവർഗങ്ങളെ ഉൾപ്പെടുത്തി സർക്കാർ നടത്തിയ പുതിയ പഠന റിപ്പോർട്ടിൽ, രോഗവ്യാപനം കാരണം 5 പക്ഷി വർഗങ്ങൾ കടുത്ത വംശനാശ ഭീഷണി നേരിടുന്നതായി മുന്നറിയിപ്പ് നൽകുന്നു.
വൈറസ് വ്യാപനം വന്യജീവി സമ്പത്തിനെ കൂട്ടത്തോടെ ബാധിക്കാതിരിക്കാൻ സർക്കാരിന്റെ നേതൃത്വത്തിൽ അടിയന്തര സംരക്ഷ നടപടികളും പ്രത്യേക വാക്സിൻ പരീക്ഷണങ്ങളും ഊർജിതമായി പുരോഗമിക്കുകയാണ്.

