തമിഴ്‌നാട്ടിലും പശ്ചിമ ബംഗാളിലും പരസ്യപ്രചാരണം ഇന്ന് അവസാനിക്കും; വോട്ടെടുപ്പ് വ്യാഴാഴ്ച

ന്യൂഡൽഹി: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന്റെയും പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തിന്റെയും പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. ഇരു സംസ്ഥാനങ്ങളിലും ഏപ്രിൽ 23 വ്യാഴാഴ്ചയാണ് വോട്ടെടുപ്പ് നടക്കുന്നത്.

സംസ്ഥാനത്ത് ഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടക്കുന്നത്. ഇത്തവണ തമിഴ്‌നാട്ടിൽ ശക്തമായ ത്രികോണ പോരാട്ടമാണ് ദൃശ്യമാകുന്നത്.പശ്ചിമ ബംഗാളിലെ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന 152 മണ്ഡലങ്ങളിലെ പ്രചാരണമാണ് ഇന്ന് അവസാനിക്കുന്നത്. ബംഗാളിലെ രണ്ടാം ഘട്ട വോട്ടെടുപ്പ് ഏപ്രിൽ 29-ന് നടക്കും.പശ്ചിമ ബംഗാളിൽ എസ്.ഐ.ആർ (SIR) നടപടികൾക്ക് ശേഷം 3.22 ലക്ഷം പുതിയ വോട്ടർമാരെ കൂടി വോട്ടർപട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

കേരളം, അസം, പുതുച്ചേരി എന്നിവിടങ്ങളിൽ ഏപ്രിൽ 9-ന് വോട്ടെടുപ്പ് പ്രക്രിയകൾ പൂർത്തിയായിരുന്നു.നിശബ്ദ പ്രചാരണത്തിന്റെ സമയമായതിനാൽ ഇനി മുതൽ സ്ഥാനാർത്ഥികൾ വീടുകൾ കയറിയുള്ള പ്രചാരണത്തിലേക്ക് കടക്കും. കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് വോട്ടെടുപ്പിനോടനുബന്ധിച്ച് ഇരു സംസ്ഥാനങ്ങളിലും ഒരുക്കിയിരിക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *